ഇറ്റലിയില്‍ കടല്‍ ചുഴിയില്‍പ്പെട്ട് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മരണപ്പെട്ടു

ഇറ്റലിയില്‍ കടല്‍ ചുഴിയില്‍പ്പെട്ട് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മരണപ്പെട്ടു


റോം : :ഇറ്റലിയിലെ റോമില്‍ നിന്നും  കുടുംബമൊന്നിച്ച് അവധിക്കാല യാത്രക്ക് പോയ മലയാളി യുവാവ് കടല്‍ ചുഴിയില്‍ പെട്ട് മരണപ്പെട്ടു.

റോമില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ കുളക്കാട്ട്  അനില്‍ ബേബി  ആണ് മരണമടഞ്ഞത്.ഇന്നലെ വൈകുന്നേരം റോമില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ ഇദ്ദേഹം  മക്കരേസെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.സഹോദരി പുത്രനും ഒപ്പമുണ്ടായിരുന്നു.അപ്രതീക്ഷിതമായ കടല്‍ ചുഴിയില്‍ പെട്ടു പോയ  അനിലിനെ രക്ഷിക്കാനായില്ല.

അപകടവിവരമറിഞ്ഞ് എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തിയിരുന്നു. പക്ഷെ മരണം സംഭവിച്ചിരുന്നതില്‍ അവര്‍ മടങ്ങുകയായിരുന്നു.ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അപ്രതീക്ഷിതമായ രീതിയില്‍ അതിരൂക്ഷമായ കടല്‍തിരകള്‍ ഉണ്ടായതായി പറയപ്പെടുന്നു.ഇന്നലെയും ഒരാള്‍ ഇതേ പ്രദേശത്ത് തിരയില്‍പെട്ട് മരണപെട്ടിരുന്നു.ബിന്ദുവാണ് അനിലിന്റെ ഭാര്യ , ഇവര്‍ക്ക് രണ്ട് മക്കളാണ്സംഭവമറിഞ്ഞ് റോമില്‍ നിന്നും ഉറ്റവരും,ബന്ധുക്കളും അപകട സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.