ജനുവരി 12ന് ഒമാനില്‍ പൊതുഅവധി.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഒമാന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാര്‍ഷികദിനമായ ജനുവരി 12ന് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു.സ്വകാര്യ, പൊതു മേഖലകളില്‍ അവധി ബാധകമാകും 50 വര്‍ഷം ഒമാന്‍ ഭരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ പിന്‍ഗാമിയായി സുല്‍ത്താന്‍ ഹൈതം 2020ലാണ് അധികാരമേറ്റത്. കൊവിഡ് സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ചെങ്കിലും തന്റെ ഭരണത്തിന് കീഴില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്കാന് സാധിച്ചതായി സുല്‍ത്താന്‍ ഹൈതം പറഞ്ഞു. യുവ നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും സാധിച്ചെന്ന് സുല്‍ത്താന്‍ ഹൈതം വിശദീകരിച്ചു.
ഈ ആഴ്ചയുടെ തുടക്കത്തില്‍ സാമൂഹ്യ സുരക്ഷാ ബജറ്റ് തുക വര്‍ധിപ്പിക്കുന്നതായി സുല്‍ത്താന്‍ പ്രഖ്യാപിച്ചത് ഏറെ ആശ്വാസകരമായി.