ഐ.എസ്.എല്‍ 2022 ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഗോള്‍ രഹിത സമനിലയില്‍.

ഐ.എസ്.എല്‍ 2022 ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഗോള്‍ രഹിത സമനിലയില്‍.


ഐ.എസ്.എല്‍ 2022 ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും  ഗോള്‍ രഹിത സമനിലയില്‍.ആദ്യപകുതിയില്‍ 66 ശതമാനം പന്ത് കൈവശം വെച്ചിരുന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. ആദ്യ മിനുട്ട് മുതല്‍ തന്നെ അക്രമിച്ച്‌ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിയിരുന്നു. വളരെ ഫിസിക്കലായ മത്സരമായിരുന്നു ഇന്ന് ഗോവയില്‍ കണ്ടത്. കളിയുടെ 14ആം മിനുട്ടില്‍ ഖാബ്രയുടെ ഒരു ബ്രില്ല്യന്റ് ക്രോസ് ഡിയാസ് ഹെഡ്ഡ് ചെയ്‌തെങ്കിലും ഹൈദരാബാദിന്റെ വലകുലുക്കാന്‍ സാധിച്ചില്ല. പിന്നീട് തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സ് അക്രമിച്ച്‌ കൊണ്ടേയിരുന്നു. 20ആം മിനുട്ടില്‍ ഒരു ലോംങ് റെയ്ഞ്ചറിന് ശ്രമിച്ച്‌ രാഹുല്‍ കെപി പരാജയപ്പെട്ടു. പലപ്പോഴും ഹൈദരാബാദ് കൗണ്ടര്‍ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ സുവര്‍ണാവസരം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടില്‍ ആല്‍വാരോ വാസ്‌കസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിപുറത്ത് പോയി. റീബൗണ്ടില്‍ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് നിരാശയായിരുന്നു ഫലം.

ഹൈദരാബാദ് എഫ്.സിക്കെതിരെ നടക്കുന്ന ഐ.എസ്.എല്‍ കലാശപ്പോരില്‍ കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ കളിക്കുന്നുണ്ട്. താരം പരിക്ക് മാറി ആദ്യ ഇലവനില്‍ തിരിച്ചെത്തി. അതേസമയം പരിക്കിന്റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് (Sahal Abdul Samad) സ്‌ക്വാഡിലിടം നേടിയില്ല. മലയാളി താരം രാഹുല്‍ കെ പി (Rahul KP) ആദ്യ ഇലവനില്‍ കളിക്കുന്നുണ്ട്.

മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനല്‍ കളിക്കുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച്‌ ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു.