ഇന്ന് മെയ്‌ 14 : പിറന്നാൾ

ഇന്ന് മെയ്‌ 14  : പിറന്നാൾ


ഇന്ന് മെയ്‌ 14 : പിറന്നാൾ

കൃഷ്ണ യുടെയും റാണിയുടെ യും വിവാഹം നമ്മൾ വായനക്കാർ 2020 മെയ്‌ 14,മേട മാസം 31 ന് നടത്തി കൊടുത്തു.. കൊടുക്കേണ്ടി വന്നു
ഇന്ന് 2021 മെയ്‌ 14,വെള്ളിയാഴ്ച, അവരുടെ വിവാഹം കഴിഞ്ഞിട്ട് റാണിയുടെ ആദ്യത്തെ പിറന്നാൾ
കൃഷ്ണ : ആഹാ... ഇത് എവിടെ പോകാനാണ് രാവിലെ കുളിച്ചു ഒരുങ്ങി മെയ്മാസ പൂക്കൾ ഉള്ള സാരിയും അണിഞ്ഞു എന്റെ പ്രിയതമേ.... നീ വന്നത്..

റാണി :ആകല്ലേ.... ആകല്ലേ.. ഞാൻ അമ്പലത്തിൽ പോകുവാ... പിറന്നാൾ അല്ലെ..?
കൃഷ്ണ :ഇന്ന് അമ്പലത്തിൽ പോകേണ്ട.. നമുക്ക് വേറെ ഒരു സ്ഥലം വരെ പോകാം.
റാണി :അത് എവിടാ...
കൃഷ്ണ :അതൊക്കെ ഉണ്ട് സസ്പെൻസ് ആണ് മോളെ.. നീ വാ...
കൃഷ്ണ :അമ്മേ ഞങ്ങൾ പുറത്തേയ്ക്ക് ഒന്ന് പോയിട്ട് വരാം..

അടുക്കളയിൽ നിന്നും രാജശ്രീ അവിടേയ്ക്ക് വന്നു..

രാജശ്രീ :മ്മ് ശരി കൃഷ്ണ., മോളെയും കൂട്ടി ഉച്ചയ്ക്ക് മുൻപ് ഇങ്ങ് വരണം.. ഉച്ചയ്ക്ക് പിറന്നാൾ ഉണ്ണാൻ ഉള്ളതാ ...
കൃഷ്ണ :ശരി അമ്മേ.... രാജശ്രീ അമ്മയുടെ മോളെ... മോളു ബൈക്കിൽ കയറിയെ... നമ്മൾ പുറംപോക്ക്...
രാജശ്രീ :പോടാ അവിടുന്ന്... നിങ്ങൾ പോയേച്ചും വാ മക്കളെ...
കൃഷ്ണ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി...
ഗുഡ് ഗുഡ് ഗുഡ് .
അവൾ പലവട്ടം എവിടെ ആണ് പോകുന്നത് എന്ന് കൃഷ്ണയോടെ ചോദിച്ചു.... ബട്ട് കൃഷ്ണ ആകെ മൊത്തത്തിൽ മൗനം ആയിരുന്നു....
അരമണിക്കൂർ കഴിഞ്ഞു ബൈക്ക് കൊല്ലം ഉപാസന ആശുപത്രിയ്ക്ക് മുന്നിൽ ഉള്ള ആര്യാസ് ഹോട്ടൽ മുന്നിൽ നിന്നു...
കൃഷ്ണ :നീ ഇറങ്ങു, ഒന്നും കഴിക്കാതെ അല്ലെ രാവിലെ ഇറങ്ങിയത്.. ഇവിടുത്തെ മസാലദോശയെ പറ്റി നീ എപ്പോഴും പറയുമല്ലോ.. ഇന്ന് അതിന്റ ടേസ്റ്റ് എനിയ്ക്കും ഒന്ന് അറിയണം.
കഴിച്ചു കഴിഞ്ഞു പതിനഞ്ചു മിനിറ്റുനുളിൽ  അവർ പുറത്തിറങ്ങി.. അപ്പോഴാണ് റാണി അത് കണ്ടത്... മാതാവിന്റെ കുരിശു പള്ളി.. മുന്ന് വർഷം ആകുന്നു അവിടെ പോയിട്ട്.. കൃഷ്ണയുടെ അനുവാദം വാങ്ങി അവൾ അങ്ങോട്ട് പോയ്‌... കൃഷ്ണ കൂടെ പോയ്‌. എല്ലാം പഴയ പോലെ തന്നെ. അവൾ മാതാവിനു മുന്നിൽ മുട്ട് കുത്തി.. കൂടെ കൃഷ്ണയും.......
രണ്ടു മതത്തിൽ പെട്ട തങ്ങളെ ഒരുമിച്ച് ചേർത്തത് മാതാവ് ആണെന്ന് ആണ് റാണി വിശ്വസിക്കുന്നത്ത്‌...
അവിടെ നിന്നും ഇറങ്ങുമ്പോൾ എന്തു കൊണ്ടോ റാണി കരയുക ആയിരുന്നു.. കൃഷ്ണ ആ കണ്ണുനീർ തുടച്ചു മാറ്റി...

ബൈക്ക് ഒരു വളവ് കഴിഞ്ഞപ്പോൾ ആണ്, അവൾക്കു മനസിലായത്.. കൃഷ്ണ തന്നെ കൊണ്ടു പോകുന്നത് തുയം കൊട്ടിശോ പള്ളിയിലെയ്ക്ക് ആണെന്ന്..

തുയം കൊട്ടിശോ പള്ളി..
കൃഷ്ണ :എനിയ്ക്ക് ഇന്ന് രണ്ടു കാര്യങ്ങൾ ചെയ്യണം.. ഒന്ന് പകുതി വെച്ചു നീ നിർത്തിയ അന്നദാനം...
മുന്ന് വർഷങ്ങൾക്ക് മുൻപ് നീ വാങ്ങിയ അതേ ഹോട്ടൽ... ഗോകുലം ഹോട്ടൽ.. ഇപ്പോഴും ഇവിടെ ഉണ്ട്... കൊല്ലം വേളാംകണ്ണി പള്ളിയും ഉണ്ട്.. അപ്പോൾ തുടങ്ങുക അല്ലേ
റാണിയ്ക്ക് സന്തോഷം കൊണ്ടു കരച്ചിൽ വന്നു
അവൾക്ക് കൃഷ്ണയെ കെട്ടി പിടിച്ചു ഒരുപാട് മുത്തം
കൊടുക്കണം എന്ന് ഉണ്ടായിരുന്നു... പക്ഷെ പള്ളിയുടെ മുന്നിൽ വെച്ച് എങ്ങനെ
കർത്താവ് എന്ത് വിചാരിയ്ക്കും....
റാണി കൃഷ്ണയെ നോക്കി...

കൃഷ്ണ :നീ എന്താ നോക്കുന്നത് എന്ന് എനിക്കറിയാം, എന്താ രണ്ടാമത്തെ കാര്യം എന്നല്ലേ... പത്തു  വയസ്സ് പ്രായമുള്ള ഒരു കുഞ്ഞു  നീ വരുമ്പോൾ എപ്പോഴും ഇവിടെ കാണും എന്ന് നീ പറഞ്ഞില്ലേ.... അവനെ കാണണം....
റാണി :എന്നിട്ട്...?
കൃഷ്ണ ബുള്ളെറ്റ് ബോക്സ്‌ തുറന്നു, അതിൽ നിന്നും ഒരു കവർ എടുത്തു, റാണിയ്ക്ക് ഒന്നും മനസിലായില്ല.... കൃഷ്ണ അവളുടെ കൈ പിടിച്ചു ആ ബാലന്റെ അടുത്തേയ്ക്ക് നടന്നു... അവൻ അപ്പോൾ അവിടെ തിട്ടയിൽ കിടക്കുകയായിരുന്നു...
ഒരു നരച്ച കാക്കി നിറത്തിൽ ഉള്ള ഷർട്ടും കുട്ടി നിക്കറും.. പകുതിയും കീറിയ അവസ്ഥയിൽ.. കാറ്റ് അടിച്ചു കീറിയ ഭാഗത്ത്‌ കൂടെ ഒരു ഒട്ടിയ വയറു കാണാം. ശരീരം മൊത്തം അഴുക്ക്., പക്ഷെ ഇരുനിറം ആണ്..
കൃഷ്ണ അടുത്ത് ചെന്ന് അവനെ തൊട്ടു.... പെട്ടന്ന് പേടിച്ചു അവൻ ചാടി എഴുന്നേറ്റു...
കൃഷ്ണ :മോൻ പേടിക്കണ്ട, എന്താ മോന്റെ പേര്.. മോന് ആരുമില്ലേ.. അമ്മ എവിടെയാണ്...
കുട്ടി :എന്റെ പേര് അപ്പു. എനിയ്ക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. രണ്ടു മാസം മുൻപ് അമ്മേ ഒരു ലോറി ഇടിച്ചു, അമ്മ പോയ്‌... പിന്നെ ഞാൻ ഇവിടെ ആണ്, മാതാവ് ആണ് എന്റെ അമ്മ..
 
കൃഷ്ണ അവന്റെ കൈയും പിടിച്ചു പള്ളിയ്ക്ക് പുറകു വശം പോയ്‌... റാണിയ്ക്ക് ഒന്നും തന്നെ മനസിലായില്ല. കൃഷ്ണ അവനെ പള്ളിവക ബാത്ത്റൂമിൽ കൊണ്ടു പോയി കുളിപ്പിച്ചു, കൃഷ്ണ കവറിൽ നിന്നും വെള്ള ഷർട്ടും ജീൻസ് പാന്റും എടുത്തു അത് അവനെ ഇടൂവിച്ചു....
ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുന്ന അവരെ കണ്ടു റാണി സത്യത്തിൽ ആദ്യം ഞെട്ടി... പിന്നെ അവൾക്ക് കാര്യം മനസിലായി.... ഇത്തവണ റാണിയ്ക്ക് ഉണ്ടായ സന്തോഷം അത് വരികളിൽ വർണിക്കാൻ എളുപ്പം അല്ല.

കൃഷ്ണ :നമുക്ക് ആദ്യം അന്നദാനം നടത്താം, പിന്നെ ഇവനെയും കൊണ്ട് വീട്ടിലേയ്ക്ക് പോകാം....
ഇത്തവണ റാണി കൊടുത്തു ഒന്നല്ല.. ഒരു ഒന്നൊന്നര മുത്തം
പള്ളിയുടെ പുറകിൽ ആരുമില്ലലോ..... ലങ്ങനെ... ഏത്
എല്ലാം കഴിഞ്ഞു ഉച്ചയ്ക്ക് ഒരു മണി.
രാജശ്രീ :മോളെയും കൊണ്ട് ഈ വെയില് മൊത്തം കൊള്ളിച്ചു... അല്ല ആരാ ഇത് കൃഷ്ണ...
കൃഷ്ണ നടന്നത് എല്ലാം അമ്മയോട് പറഞ്ഞു.
അവർക്ക് വളരെ സന്തോഷം ആയി.
രാജശ്രീ :എല്ലാരും കുളിച്ചു വാ, കഴിക്കാം.
സമയം രണ്ട്.
നാല് വാഴയില തറയിൽ നിരന്നു....  സാമ്പാറും മോരും പച്ചടിയും പപ്പടവും അച്ചാറും എന്നു വേണ്ട എല്ലാ കറികളും ചോറിനൊപ്പം സ്ഥാനം പിടിച്ചു.. കൂടെ അടപ്രഥമനും.

ആദ്യമായ് ഇതൊക്കെ കണ്ട അപ്പു കരയാൻ തുടങ്ങി.... സന്തോഷം കൊണ്ട്.....
കൃഷ്ണ ഒരു ഉരുള ചോറ് എടുത്തു അപ്പുവിന്റെ വായിൽ വെച്ചു കൊടുത്തു, പിന്നെ റാണിയും... രണ്ട് പേരും മത്സരിച്ചു അപ്പുവിന് വാരി കൊടുത്തു......
കൃഷ്ണ :അപ്പു നീ ഇനി അനാഥനല്ല... എന്റെയും റാണിയുടെയും മൂത്ത മകനാണ് നീ.
അപ്പോൾ അപ്പു ചിരിച്ചു,
ആ നുണക്കുഴി കവിളുകൾ തെളിഞ്ഞു, കൃഷ്ണ യും റാണിയും അപ്പുവിന് മുത്തം കൊടുത്തു

അങ്ങനെ 2021 മെയ്‌ 14 റാണിയുടെ പിറന്നാൾ അതിന്റെ പൊരുൾ ഉൾക്കൊണ്ടു..... അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടായി ദൈവം അവൾക്ക് കൊടുത്ത കൃഷ്ണയിലൂടെ....