"കെട്ട്യോളാണ് എന്റെ മാലാഖ"..

മനസ്സ് നിറഞ്ഞു ആസ്യദിച്ചു കാണാവുന്ന അതി മനോഹരമായൊരു ഫീൽ ഗുഡ് ഫാമിലി ചിത്രം..

 

 

 "കെട്ട്യോളാണ് എന്റെ മാലാഖ"..

മനസ്സ് നിറഞ്ഞു ആസ്യദിച്ചു കാണാവുന്ന അതി മനോഹരമായൊരു ഫീൽ ഗുഡ് ഫാമിലി ചിത്രം.. തനി നാടൻ പശ്ചാത്തലത്തിൽ റിയലസ്റ്റിക്കായി ഒരുക്കിയ ചിത്രത്തോടൊപ്പം ഒരു പ്രത്യേക ഫീലിൽ സഞ്ചരിക്കാൻ ഓരോ നിമിഷവും പ്രേക്ഷകന് കഴിയുന്നുണ്ട്..

സിനിമയുടെ തുടക്കത്തിൽ കാണിക്കേണ്ട ടൈറ്റിൽ കാർഡ് അവസാനം എഴുതി കാണിക്കുമ്പോൾ സിനിമയിൽ മുഴുവൻ നിറഞ്ഞു നിന്ന നിഷ്കളങ്കതയും ഭംഗിയുമെല്ലാം പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..

സ്ലീവാച്ചൻ എന്ന തനി നാട്ടിൻപുറത്തുകാരന്റെ ജീവിതമാണ് ഈ സിനിമ.. അമ്മയും പെങ്ങേമ്മാരും മാത്രമടങ്ങിയതാണ് സ്ലീവാച്ചന്റെ ലോകം.. പെട്ടെന്നൊരു സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വരുന്നതും പിന്നിടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം..

ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം നിലവിൽ എന്നല്ല എല്ലാക്കാലത്തും പ്രധാന്യമേറിയതാണ്.. എവിടെയെങ്കിലും ഒന്ന് പാളിയാൽ മൊത്തത്തിൽ വൾഗർ ആയിപ്പോകാൻ സാധ്യതയുള്ള ഒരു സബ്ജക്ടിനെ വളരെ മൃദുലമായി പറഞ്ഞ അവതരണം സിനിമയുടെ ക്വാളിറ്റി കാട്ടി തരുന്നു..

സ്ലീവാച്ചൻ - റിൻസി എന്നിവരുടെ ദാമ്പത്യ ജീവിതത്തിലൂടെ ഏറെ രസകരമായും നിഷ്‌കളങ്കമായും കഥ പറയുന്നതിനോടൊപ്പം ഓവർ സെന്റിമെൻസോ ഡ്രാമയോ കുത്തി നിറയ്ക്കാതെ ഭംഗിയായി സിനിമ അവസാനിപ്പിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്..

സ്വഭാവിക തമാശകളും ഒരു ചെറു പുഞ്ചിരിയോടെ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ ആസ്യാദനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്..

ആസിഫ് അലി എന്ന നടൻ പൂർണ്ണമായും നിറഞ്ഞു നിന്ന ക്യാരക്ടർ.. അതായിരുന്നു സ്ലീവാച്ചൻ.. നിഷ്കളങ്കത മുഴുവൻ നിറഞ്ഞ അഭിനയം ആസിഫ് അലി എന്ന അഭിനേതാവിന് കൂടുതൽ കരുത്തു സമ്മാനിക്കാനിടയുണ്ട്‌.. നായിക വേഷത്തിൽ പുതുമുഖം വീണ നന്ദകുമാർ നല്ല പക്യതയുള്ള പ്രകടനം.. ബേസിൽ ജോസഫ് , ജാഫർ ഇടുക്കി ഉൾപ്പെടെ സ്ലീവാച്ചന്റെ അമ്മയും പെങ്ങേമ്മാരും അളിയന്മാരും എല്ലാവരും നാച്ചുറൽ അഭിനയ പ്രകടനങ്ങൾ..

ഇടുക്കിയുടെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത ഫ്രെയിമുകളും സിനിമയോടൊപ്പം നിന്ന പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്യാദനഭംഗി കൂട്ടിയിട്ടുണ്ട്..

എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടിയുള്ളതാണ്‌ ഈ ക്ലീൻ സിനിമ.. കഴിവതും കുടുംബമായി തന്നെ കാണുക..