ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിങ്സ് പോരാട്ടം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിങ്സ് പോരാട്ടം.


അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിങ്സ് പോരാട്ടം. തുടർത്തോൽവികളിൽ നിന്നും കരകയറാനാണ് കൊൽക്കത്ത ഇന്ന് ശ്രമിക്കുക. മറുവശത്ത് തുടർച്ചയായ രണ്ടാം വിജയമാണ് പഞ്ചാബ് ലക്ഷ്യം വെയ്ക്കുന്നത്.

ആദ്യ മത്സരത്തിൽ വിജയിച്ച ശേഷം തുടർച്ചയായ നാല് മത്സരങ്ങളിൽ കൊൽക്കത്ത തോൽവി രുചിച്ചു. നിലവിൽ അഞ്ചുമത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമാണ് കൊൽക്കത്തയുടെ അക്കൗണ്ടിലുള്ളത്. പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മോർഗനും സംഘവും.

മറുവശത്ത് അഞ്ചുമത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങളുള്ള പഞ്ചാബ് കിങ്സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ കീഴടക്കിയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.

ഇതുവരെ 27 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 18 തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കി. ഒൻപത് മത്സരങ്ങളിൽ പഞ്ചാബ്  വിജയിച്ചു.