കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു; ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന.

കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു; ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന.


ലണ്ടന്‍: കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തിലാണ് കോവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

ഈജിപ്തില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.