നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; 21 മുതല്‍ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; 21 മുതല്‍ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും.


തിരുവനന്തപുരം: കൊവിഡ് വീണ്ടും സംസ്ഥാനത്ത് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്.

അതേ സമയം സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഒന്‍പതുവരേയുള്ള ക്ലാസുകളാണ് അടയ്ക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം.

ഈ മാസം 21മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക.

വാരാന്ത്യ നിയന്ത്രണങ്ങളുണ്ടാകില്ല. രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈനിലാക്കണം. കൊവിഡ് രൂ

ക്ഷമായാല്‍ ഏതു സ്ഥാപനവും അടച്ചിടാം. സാഹചര്യമനുസരിച്ച്‌ മേലധികാരിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാം. മറ്റു മേഖലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടനെ പുറത്തിറങ്ങും.