18 കോടി രൂപയുടെ വാക്സിന് വേണ്ടി കാത്ത് നിൽക്കാതെ മങ്കടയിലെ കുഞ്ഞുമോന്‍ ഇമ്രാന്‍ യാത്രയായ്.

18 കോടി രൂപയുടെ വാക്സിന് വേണ്ടി കാത്ത് നിൽക്കാതെ മങ്കടയിലെ കുഞ്ഞുമോന്‍ ഇമ്രാന്‍ യാത്രയായ്.


 

ആ 18 കോടിക്ക് കാത്തുനിൽക്കാതെ ഇമ്രാൻ ഈ ലോകത്തോട് വിടപറഞ്ഞു. എസ്.എം.എ രോഗം ബാധിച്ച അങ്ങാടിപ്പുറം വലമ്പൂരിലെ അഞ്ച് മാസം പ്രായമുള്ള ഇമ്രാൻ മരണത്തിന് കീഴടങ്ങി. സുമനസ്സുകൾ കൈകോർത്തപ്പോൾ ഇതുവരെ ലഭിച്ചത് 16 കോടി രൂപ. ഇനിയും 2 കോടി രൂപ കൂടി കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടൊരിക്കെയാണ് ഇമ്രാൻ വിടപറഞ്ഞത്.

അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കൽ ആരിഫ്-റമീസ തസ്നി ദമ്പതികളുടെ മകനായ ഇമ്രാൻറെ ചികിത്സക്ക് ആവശ്യമായ 18 കോടി രൂപ ഈ കുടുംബത്തിന് സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല. പക്ഷേ, കേരളത്തിന്റെ കനിവിൽ 16 കോടി രൂപ വരെ സ്വരൂപിക്കാൻ കഴിഞ്ഞിരുന്നു. ആരിഫിന്റെ മൂത്തമകൾ അഞ്ച് വയസുകാരി ദിയ ഫാത്തിയ ആരോഗ്യവതിയാണ്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ കുട്ടി മരിച്ചിരുന്നു. മൂന്നാമത്തെ കുട്ടിയായ ഇമ്രാൻ ജനിച്ച് 20 ദിവസം കഴിഞ്ഞപ്പോൾ ഇടത് കൈ അനക്കാതായി. മൂന്നര മാസമായി മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഐ.സി.യു വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഇമ്രാൻ.