പ്രവാസികൾക്ക് തിരിച്ചടി : പൊതുമേഖലയിലെ സ്വദേശിവത്കരണം 2022 ഓടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവുമായി കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മിഷന്‍.

ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് സ്വദേശിവത്കരണ ‌പദ്ധതി ആവിഷ്കരിച്ചത്.

പ്രവാസികൾക്ക്  തിരിച്ചടി : പൊതുമേഖലയിലെ സ്വദേശിവത്കരണം 2022 ഓടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവുമായി കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മിഷന്‍.

കുവൈറ്റ് : പൊതുമേഖലയിലെ സ്വദേശിവത്കരണം അടുത്തവര്‍ഷത്തോടെ (2022) പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവുമായി കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മിഷന്‍. മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലികളില്‍നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് 2017ലാണ് തുടക്കം കുറിച്ചത്.5 വര്‍ഷത്തിനകം ‌പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. അടുത്ത വര്‍ഷം കാലാവധി അവസാനിക്കുമെന്നതിനാല്‍ തീരുമാനം പൂര്‍ത്തീകരിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് സ്വദേശിവത്കരണ ‌പദ്ധതി ആവിഷ്കരിച്ചത്.