ഖത്തർ ലോകകപ്പിലെ അവസാന 2 ക്വാർട്ടർ ഫൈനലുകൾ ഇന്ന്.

ഖത്തർ ലോകകപ്പിലെ അവസാന 2 ക്വാർട്ടർ ഫൈനലുകൾ ഇന്ന്.


ഖത്തർ ലോകകപ്പിലെ അവസാന 2 ക്വാർട്ടർ ഫൈനലുകൾ ഇന്ന്. നാലിൽ മൂന്നു ടീമുകളും യൂറോപ്പിൽ നിന്നും ഒരു ടീം ആഫ്രിക്കയിൽ നിന്നും.  ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡി യത്തിൽ മൊറോക്കോ പോർച്ചുഗലിനെ യും രാത്രി 12.30ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയുംനേരിടും. 

ഖത്തറിൽ ഏറ്റവും ആവേശത്തോടെ കളിച്ചു കയറിയ ടീമുകളാണ് മൊറോക്കോയും പോർച്ചുഗലും.  പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ 6-1ന് സ്വിറ്റ്സർലൻഡിനെ തകർത്തു. മൊറോക്കോ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിലും മറികടന്നു. പോർ ച്ചുഗലിന്റെ അലയടങ്ങാത്ത ആക്രമണവും മൊറോക്കോയുടെ തല കുനിക്കാ ത്തെ പ്രതിരോധവും തമ്മിലുള്ള പോർമുഖമാകും ഇന്ന് അൽ തുമാമ സ്റ്റേഡിയം.