റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ശ്രീലങ്ക ലെജന്‍ഡ്സിനെ പരാജയപ്പെടുത്തി ചാമ്ബ്യന്‍ഷിപ്പ് നേടിയ ശേഷമുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ശ്രീലങ്ക ലെജന്‍ഡ്സിനെ പരാജയപ്പെടുത്തി ചാമ്ബ്യന്‍ഷിപ്പ് നേടിയ ശേഷമുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.


മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ശ്രീലങ്ക ലെജന്‍ഡ്സിനെ പരാജയപ്പെടുത്തി ചാമ്ബ്യന്‍ഷിപ്പ് നേടിയ ശേഷമുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. ടൂര്‍ണമെന്റില്‍ വിജയിച്ച ടീമിനെ സച്ചിന്‍ അഭിനന്ദിച്ചു. മത്സരത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച നമന്‍ ഓജയ്‌ക്ക് അദ്ദേഹം പ്രത്യേക അഭിനന്ദനം അറിയിച്ചു. കിരീട നേട്ടം ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും സമര്‍പ്പിക്കുന്നതായി സച്ചിന്‍ അറിയിച്ചു. സച്ചിന്റെ ട്വീറ്റിന് വലിയ പിന്തുണയാണ് ലോകമെമ്ബാടുമുള്ള ആരാധകരില്‍ നിന്നും ലഭിക്കുന്നത്. 'അന്നും ഇന്നും എന്നും ഇന്ത്യക്ക് വേണ്ടി. ഒരിക്കല്‍ക്കൂടി ടീമിന്റെ തകര്‍പ്പന്‍ പ്രകടനം നമുക്ക് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് നേടിത്തന്നിരിക്കുന്നു. നമന്‍ ഓജയുടെ ബാറ്റിംഗ് പ്രകടനം ഗംഭീരമായിരുന്നു. ഈ വിജയം എല്ലാ ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും സമര്‍പ്പിക്കുന്നു.' ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്. മത്സരത്തിലെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങളും ട്വീറ്റില്‍ സച്ചിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്സിനെ 33 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലെജന്‍ഡ്സ് കിരീടം നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്ടന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പൂജ്യത്തിനും സുരേഷ് റെയ്നയെ 4 റണ്‍സിനും പുറത്താക്കി കുലശേഖര ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും, പിന്നീട് ഒത്തു ചേര്‍ന്ന വിനയ് കുമാറും നമന്‍ ഓജയും ചേര്‍ന്ന് പോരാട്ടം ലങ്കന്‍ ക്യാമ്ബിലേക്ക് നയിക്കുകയായിരുന്നു.

വിനയ് കുമാര്‍ 36 റണ്‍സുമായി പുറത്തായി. എന്നാല്‍ 71 പന്തില്‍ 108 റണ്‍സുമായി പുറത്താകാതെ നിന്ന ഓജ 20 ഓവറില്‍ ഇന്ത്യന്‍ ടോട്ടല്‍ 195 റണ്‍സില്‍ എത്തിച്ചു. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക ലെജന്‍ഡ്സിന് ഇതിഹാസ താരം സനത് ജയസൂര്യ ഉള്‍പ്പെടെയുള്ള താരങ്ങളെ തുടക്കത്തിലേ നഷ്ടമായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ 12.1 ഓവറില്‍ 85ന് 6 എന്ന നിലയില്‍ എത്തിച്ചു. തുടര്‍ന്ന് ഒത്തു ചേര്‍ന്ന ഇഷാന്‍ ജയസൂര്യയും മഹേല ഉദവാട്ടേയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും 33 റണ്‍സ് അകലെ ലങ്കന്‍ പോരാട്ടം അവസാനിക്കുകയായിരുന്നു.