സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു കുഞ്ഞു ചിത്രം

ആരുമില്ലാത്തവര്‍ക്ക് ആശ്രയമായി പടനയിച്ച പോരാളി "അതിരഥന്‍"

സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു കുഞ്ഞു ചിത്രം


മെമ്മറി മേക്കേഴ്‌സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടികൊണ്ടിരിക്കുന്ന സമകാലിക പ്രസക്തി ഉള്ള ഒരു ഹ്രസ്വ ചിത്രമാണ്  `അതിരഥൻ´. നിസ്വാർത്ഥ സേവനത്തിന്റെ ഉദാത്തമാതൃക ആവണം,  ഇന്നത്തെ ചെറുപ്പക്കാർ എന്ന പ്രമയമാണ്  ഈ കഥ മുന്നോട്ട് വെക്കുന്നത്. ഒരു ഇംഗ്ലീഷ് നോവലിൽ നിന്ന് കിട്ടിയ ആശയമാണ് അതിരഥൻ എന്ന ഈ ഹ്രസ്വ ചിത്രത്തിലേക്ക്  എത്തി ചേരുവാൻ ഇതിന്റെ  കഥാകൃത്തും,  സംവിധായകനുമായ ബിനീഷ് എസ് കുമാറിന് പ്രേരണയായത്.  സംവിധായകന്റെയും അണിയറ പ്രവത്തകരുടെയും കൂട്ടായ പരിശ്രമമാണ് ഈ ചിത്രത്തിന്റെ ആസ്വാധന ഭംഗി  കൂട്ടുന്നത്.

പ്രണവ് മോഹൻലാലിന്റെ  അപരനായി ജനഹൃദയങ്ങളിൽ ശ്രദ്ധനേടുകയും ഒരു മാസ്സ് കഥ വീണ്ടും എന്ന സിനിമയിലൂടെ ചലചിത്ര രംഗത്ത് കടന്നുവരുകയും ചെയ്ത സനൽ കുമാർ അടൂർ, നിരവധി വെബ് സീരീസുകളിൽ  പ്രശസ്തനായ ശിവ പ്രസാദ്, സുഷമ ശ്രീ, സജയൻ, സിജോ ജോയ്, സുമേഷ് കുമാർ, ബിനീഷ്,  അഭിലാഷ് അടൂർ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ചായഗ്രഹണം സുകേഷ് കോട്ടാത്തലയും, എഡിറ്റിംഗ് കെ എസ് റാഫിയും നിർവഹിച്ചിരിക്കുന്നു

വീഡിയോ ലിങ്ക് : https://www.youtube.com/watch?v=c0mCrzA5754