സ്വകാര്യ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്താമെന്ന സുപ്രധാന തീരുമാനവുമായി മാള്‍ട!.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്താമെന്ന സുപ്രധാന തീരുമാനവുമായി മാള്‍ട!.


സ്വകാര്യ ആവശ്യങ്ങള്‍ക്കായും കഞ്ചാവ് വളര്‍ത്താമെന്ന സുപ്രധാന തീരുമാനവുമായി യൂറോപ്യന്‍ ദ്വീപായ മാള്‍ട കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി മാള്‍ട ഈ ആഴ്ച മാറും. അതോടെ സ്വന്തം ഉപയോഗത്തിനായി വീട്ടില്‍ കഞ്ചാവ് വളര്‍ത്താനും, കൈവശം വയ്ക്കാനും ഇനി മുതല്‍ അവിടെയുള്ള പൗരന്മാര്‍ക്ക് അനുവാദമായി.

ചൊവ്വാഴ്ച മാള്‍ടീസ് പാര്‍ലമെന്റില്‍ ഇതിന്റെ നിയമനിര്‍മാണത്തിന് അനുകൂലമായ വോടെടുപ്പ് നടന്നു. വാരാന്ത്യത്തോടെ പ്രസിഡന്റ് ഒപ്പുവെക്കുകയും കൂടി ചെയ്താല്‍ അത് നടപ്പിലാക്കുമെന്ന് മന്ത്രി ഓവന്‍ ബോനിസി ഗാര്‍ഡിയനോട് പറഞ്ഞു. അദ്ദേഹമാണ് ഇതിന് പിന്നിലെ പ്രധാന പ്രേരകശക്തി.

 

18 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഏഴ് ഗ്രാം വരെ മയക്കുമരുന്ന് കൈവശം വയ്ക്കാന്‍ നിയമം അനുവദിക്കുന്നു. കൂടാതെ നാല് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താനും കഴിയും. അവയില്‍ നിന്ന് പരമാവധി 50 ഗ്രാം കഞ്ചാവ് വരെ ഉണക്കി വീട്ടില്‍ സൂക്ഷിക്കാം.

എന്നാല്‍, ഈ തീരുമാനത്തെ തുടര്‍ന്ന്, കതോലികാ സഭകളില്‍ നിന്ന് കടുത്ത എതിര്‍പ് നേരിട്ടുകയാണ് സര്‍കാരും ലേബര്‍ പാര്‍ടിയും. ഈ നിയമനിര്‍മാണം 'പുരോഗമനപരമല്ല' എന്നും, സമൂഹത്തിന് 'ഹാനികരം' ആയിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി മാള്‍ട അതിരൂപത തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.

2018 മുതല്‍ ദ്വീപില്‍ മെഡികല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപഭോഗം അനുവദിച്ചിരുന്നു. അതേസമയം, മെഡികല്‍ കാരണങ്ങള്‍ക്കല്ലാതെ, പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നവരില്‍ നിന്ന് പോലീസ് 20,000 രൂപ പിഴ ഈടാക്കും. അതുപോലെ, കുട്ടികളുടെ മുന്നില്‍വച്ച്‌ ഇത് ഉപയോഗിക്കുന്നവര്‍ക്ക് 42,000 രൂപ വരെയും പിഴ അടക്കേണ്ടി വരും.