വിമർശകർക്കെതിരെ ആഞ്ഞടിച്ച് മഞ്ജിമ മോഹൻ

വിമർശകർക്കെതിരെ ആഞ്ഞടിച്ച് മഞ്ജിമ മോഹൻ


കൊറോണ വൈറസ് ബോധവൽക്കരണവുമായി എത്തിയ നടി മഞ്ജിമ മോഹന്റെ പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയ വ്യക്തിക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് താരം. കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആളുകളോട് വീട്ടിൽ തന്നെ ആയിരിക്കുവാൻ പറഞ്ഞിരിക്കുകയാണ്. ഈ അവസ്ഥയിലും ആളുകൾ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ല എന്ന രീതിയിലായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനു താഴെ വീട്ടിലിരുന്നാൽ ഭക്ഷണം നിങ്ങൾ വീട്ടിൽ കൊണ്ട തരുമോ എന്ന തരത്തിലായിരുന്നു കമന്റ് എത്തിയത്.

“ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല..” ഇതാണ് മഞ്ജിമ മറുപടിയായി പറഞ്ഞത്. സർക്കാരിന്റെ നിർദ്ദേശത്തിന് പൂർണ്ണ പിന്തുണയുമായി നിരവധി വ്യക്തികൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.