മഞ്ജു വാര്യര്‍ സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു..

ടെക്നോ-ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചതുര്‍മുഖം

മഞ്ജു വാര്യര്‍ സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു..


മഞ്ജു വാര്യര്‍ സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. ടെക്നോ-ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചതുര്‍മുഖം. തേജസ്വിനിയായി മഞ്ജു വാര്യരും, സണ്ണിയുടെ ആന്റണി എന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സഹപാഠികളായ തേജസ്വിനിയും ആന്റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സെക്ഷന്‍സിന്റെ ബിസിനസ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രിക്കള്‍ച്ചര്‍ കോളേജ് അധ്യാപകനായ ക്ലെമന്റ് (അലസിയര്‍) കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

അതേസമയം, ചതുര്‍മുഖത്തിലെ വില്ലന്‍ ആരാണെന്ന സസ്പെന്‍സ് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നിവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. പതിവ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ചതുര്‍മുഖം നിര്‍മ്മിച്ചിരിക്കുന്നത്. ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.