രഞ്ജിനിക്ക് മറഡോണയുടെ സ്നേഹ ചുംബനം, കാമുകിയാണെന്ന തരത്തില്‍ ലാറ്റിനമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്ത

രഞ്ജിനിക്ക് മറഡോണയുടെ സ്നേഹ ചുംബനം, കാമുകിയാണെന്ന തരത്തില്‍ ലാറ്റിനമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്ത


 

ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ വിങ്ങലേല്‍പ്പിച്ചാണ് ഫുട്ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണയുടെ വിടവാങ്ങല്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് ടിഗ്രെയിലെ വസതിയില്‍ അദ്ദേഹം അന്തരിച്ചുവെന്ന തലക്കെട്ട് ഉള്‍ക്കൊള്ളാന്‍ ലോകമെമ്ബാടും കോടിക്കണക്കിന് ആരാധകര്‍ക്കായിട്ടില്ല.

കേരളത്തിന്റെ മണ്ണില്‍ ആദ്യമായി കാലുകുത്തിയത് സംഭനവം തന്നെയായിരുന്നു. 2012 ഒക്ടോബര്‍ 23. അന്നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫുട്‍ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കേരളത്തിലെത്തുന്നത്. അതും കാല്‍പ്പന്ത് കളിയുടെ തട്ടകമായ വടക്കന്‍ കേരളത്തില്‍.അവര്‍ക്ക് വേണ്ടി സ്റ്റേഡിയത്തില്‍ പന്ത് തട്ടിയും ഡാന്‍സ് ചെയ്തും വരാനിരിക്കുന്ന പിറന്നാളിന്‍്റെ കേക്ക് മുറിച്ചും മണിക്കൂറുകളാണ് അന്ന് താരം ചിലവഴിച്ചത്.പരിപാടിയുടെ അവതാരകയായ രഞ്ജിനി ഹരിദാസിന് മറഡോണ ഉമ്മ കൊടുത്തതും നൃത്തം ചെയ്തതും വന്‍ വാര്‍ത്തയായി.ഒരു അവതാരകയെന്ന നിലയില്‍ ഒരു പക്ഷേ ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ പരിപാടിയെ അനായാസമായി കൈകാര്യം ചെയ്യാനും അന്ന് രഞ്ജിനിക്കായി.

പിറന്നാള്‍ കേക്ക് മുറിക്കലിന് മുന്നോടിയായി മറഡോണ രഞ്ജിനി ഹരിദാസിന് കവിള്‍ കാണിച്ചുകൊടുത്തു. അവര്‍ കവിളത്ത് ഉമ്മ നല്‍കി. തന്റെ മനസിലെ ആരാധനയും ബഹുമാനവും രഞ്ജിനി തുറന്ന് കാണിച്ചു.എന്നാല്‍ മറഡോണ രഞ്ജിനി ഹരിദാസിനെ ഉമ്മ വെച്ചത്
വലിയ ചര്‍ച്ചയായി. ഇന്ത്യയിലേക്കുള്ള മറഡോണയുടെ രണ്ടാമത്തെ സന്ദര്‍ശനമായിരുന്നു അത്. ആദ്യമായി രാജ്യത്ത് വന്നത് 2008-ലാണ്. അതും ഫുട്‍ബോള്‍ ഭ്രാന്തന്മാരുടെ നഗരത്തിലേക്ക് തന്നെ- കൊല്‍ക്കത്ത.മറഡോണ വന്ന് പോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്നത്തെ ആഘോഷം ഇന്നും മങ്ങാതെ നില്‍ക്കുകയാണ് പല മനസുകളിലും.ലാറ്റിനമേരിക്കന്‍ പത്രങ്ങളും വെബ്‌സൈറ്റുകളും മാധ്യമങ്ങളും മറഡോണയുടെ കാമുകിയാണ് രഞ്ജിനി ഹരിദാസ് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ട്രോമ എന്ന ലാറ്റിനമേരിക്കന്‍ പത്രമാണ് രഞ്ജിനിയെ മറഡോണയുടെ പുതിയ കാമുകിയായി അവതരിപ്പിച്ചത്. ലോകത്തെമ്ബാടും ഇത്രയും ആരാധകരുള്ള മറഡോണ അങ്ങ് ലോകത്തിന്റെ ഒരു കോണില്‍ ചെന്ന് ഒരു കാമുകിയെ സമ്ബാദിച്ചതോര്‍ത്ത് അന്ന് അവര് ഞെട്ടിത്തരിച്ചിരുന്നു