ചാര്‍ജിങ്ങ് പേടിവേണ്ട, തനിയെ ചാർജ് ആകുന്ന ഹൈബ്രിഡ് കാറുമായി മാരുതി സുസുക്കി

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായിട്ടില്ല

ചാര്‍ജിങ്ങ് പേടിവേണ്ട,  തനിയെ ചാർജ് ആകുന്ന  ഹൈബ്രിഡ് കാറുമായി മാരുതി സുസുക്കി


മറ്റു വാഹന നിർമാതാക്കൾ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം താരതമ്യേന കുറവാണെന്നതുമാണ് ഈ തീരുമാനത്തിന് കാരണം 

നിലവിലെ സാഹചര്യത്തിന് ഏറ്റവും ഇണങ്ങുന്നത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി സ്വീകരിച്ചിട്ടുള്ള നിലപാട്. അതുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പകരം ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വരുന്ന 15 വര്‍ഷത്തേക്ക് ആശ്രയിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് സംവിധാനം. നിരവധി ഗുണങ്ങളാണ് ഈ സംവിധാനത്തിനുള്ളത്. മറ്റൊരു ചാര്‍ജിങ്ങ് സംവിധാനത്തെ ആശ്രയിക്കാതെ വാഹനം തന്നെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള കരുത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. മലീനീകരണത്തിന്റെ കാര്യം പരിഗണിച്ചാല്‍ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കാള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം വാഹനങ്ങള്‍ പുറംതള്ളുന്ന എമിഷന്‍