നേപ്പാളില്‍ വന്‍ വിമാന ദുരന്തം; പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു.
നേപ്പാളില്‍ വന്‍ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായി കത്തിനശിച്ചു. പറന്നുയരാന്‍ ശ്രമിക്കുമ്ബോള്‍ തകര്‍ന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. യെതി എയര്‍ലൈന്‍സിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനമാണ് തകര്‍ന്നത്. വിദേശ പൗരന്മാര് യാത്രക്കാരില്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.