ബാലു ചേട്ടന്റെ ബോധവല്‍ക്കരണം ഏറ്റെടുത്ത് നിവിന്‍ പോളി !!

ബാലു ചേട്ടന്റെ ബോധവല്‍ക്കരണം ഏറ്റെടുത്ത് നിവിന്‍ പോളി !!


ലോകം മുഴുവന്‍ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിന്റെ സന്ദേശവുമായി സൂപ്പര്‍ താരങ്ങളെല്ലാം സജീവമായിത്തന്നെ രംഗത്തുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ തങ്ങളുടെ വീഡിയോകള്‍ പങ്കുവെച്ച്‌ കൊണ്ട് ബോധവല്‍ക്കരണ നടത്തുമ്ബോള്‍ നിവിന്‍ പോളി ഒരു ഷോര്‍ട്ട് ഫിലിം പങ്കു വെച്ച്‌ കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

'ഉപ്പും മുളകും' എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ ബൈജു സോപാനം അഭിനയിച്ച ഷോട്ട് ഫിലിം ആണ് നിവിന്‍പോളി പങ്കുവെച്ചത്.
കൊറോണ കാലത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും, ലോക്ക്‌ ടൗണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കണമെന്നും വീഡിയോയില്‍ പറയുന്നു. വീടിനുള്ളില്‍ തന്നെ ഇരിക്കുന്ന മലയാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ള വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

"ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്.നമ്മുടെ കൊച്ചു കേരളവും അതിനെ പ്രതിരോധിച്ചു മുന്നോട്ടു പോകാനുള്ള തീവ്ര ശ്രമത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരും പോലീസും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ പുണ്യമാണ് ഇതിനെ പ്രതിരോധിച്ചു നിര്‍ത്തുവാന്‍ നമ്മെ സഹായിക്കുന്നത്. നാം എല്ലാവരും ഒന്നോര്‍ക്കുക, അവരും മനുഷ്യരാണ്-നമ്മളെ പോലെ ഒരു കുടുംബം അവര്‍ക്കുമുണ്ട്. ബഹു;സര്‍ക്കാരും പോലീസും പറയുന്നത് ദയവായി അനുസരിക്കുക.എന്തായാലും ഈ കാഴ്ച നമുക്ക് നല്‍കുന്നതും ഈ സന്ദേശം തന്നെയാണ്. StayHomeStaySafe നാം അതിജീവിക്കും.. ഇതിനെയും."

വീഡിയോ കാണാം