മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇപാസ്‌പോര്‍ട്ടുകള്‍ ഇന്ത്യയില്‍ ഉടന്‍ എത്തും.

മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇപാസ്‌പോര്‍ട്ടുകള്‍ ഇന്ത്യയില്‍ ഉടന്‍ എത്തും.


മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇപാസ്‌പോര്‍ട്ടുകള്‍ ഇന്ത്യയില്‍ ഉടന്‍ എത്തും.വിവരങ്ങള്‍ ചോര്‍ത്താനോ പാസ്‌പോര്‍ട്ട് വ്യാജമായി നിര്‍മ്മിക്കാനോ സാധിക്കാത്ത വിധമായിരിക്കും നിര്‍മ്മാണം. ഇമിഗ്രേഷന്‍ നടപടികള്‍ അനായാസം പൂര്‍ത്തിയാക്കാന്‍ ഇതു സഹായിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു.

36 പാസ്‌പോര്‍ട്ട് ഓഫിസുകളും ഇപാസ്‌പോര്‍ട്ടുകള്‍ നല്‍കും. അപേക്ഷാ രീതികളില്‍ മാറ്റമില്ല. 2021 ല്‍ ഇപാസ്‌പോര്‍ട്ടുകള്‍ നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കോവിഡ് മൂലമുള്ള പ്രതിസന്ധികള്‍ മൂലം നീണ്ടുപോയി. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലാണ് ഇപാസ്‌പോര്‍ട്ടുകള്‍ തയാറാക്കുന്നത്.