കുവൈതില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; അപകടത്തില്‍ ജീവനക്കാര്‍ക്ക് പരിക്ക്.

കുവൈതില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; അപകടത്തില്‍ ജീവനക്കാര്‍ക്ക് പരിക്ക്.


കുവൈതില്‍ മിനാ അല്‍ അഹ്മദി എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. കുവൈത് നാഷണല്‍ പെട്രോളിയം കമ്ബനിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തീ നിയന്ത്രണ വിധേയമാക്കി.

തിങ്കളാഴ്ച രാവിലെ റിഫൈനറിയിലെ അറ്റ്‌മോസ്‌റഫറിക് റെസിട്യൂ ഡീസള്‍ഫറൈസേന്‍ (എആര്‍ഡി) യൂണിറ്റുകളിലൊന്നിലാണ് തീപ്പിടുത്തമുണ്ടായത്. റിഫൈനറിയിലെ അഗ്‌നിശമന വിഭാഗം ഉടന്‍തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പുകനിറഞ്ഞ് ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ആശങ്കാജനകമല്ലെന്നാണ് റിപോര്‍ടുകള്‍.