ഖത്തറില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ച്‌ തൊഴില്‍ മന്ത്രാലയം.

ഖത്തറില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ച്‌ തൊഴില്‍ മന്ത്രാലയം.


 

ഖത്തറില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ച്‌ തൊഴില്‍ മന്ത്രാലയം. വിവിധ മേഖലകളില്‍ ഖത്തരി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാംഘട്ടം ആരംഭിച്ചത്സ്വദേശിവത്കരണ പദ്ധതി പ്രകാരം 456 പുതിയ ജോലികളാണ് പൗരന്മാര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ഖത്തര്‍ സ്വദേശികളായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഖത്തരി വനിതകളുടെ മക്കള്‍ക്കുമാണ് ഈ തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്. ദേശീയ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോമായ കവാദറിലൂടെയാണ് ഒഴിവുകളുടെ പട്ടിക പ്രഖ്യാപിച്ചത്. കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ 271 ഒഴിവുകളാണ് പട്ടികയിലുള്ളത്. സാമ്ബത്തിക – ഇന്‍ഷുറന്‍സ് മേഖലയില്‍ 56 ഒഴിവും, ഗതാഗതവുമായി ബന്ധപ്പെട്ട ജോലികളില്‍ 88 ഒഴിവും, വ്യവസായമേഖലയില്‍ 28 ഒഴിവുകളുമാണുള്ളത്