ഒമൈക്രോൺ: അടിയന്തര യോഗം വിളിച്ച്​ മോദി

ഒമൈക്രോൺ: അടിയന്തര യോഗം വിളിച്ച്​ മോദി


ന്യൂഡൽഹി: കോവിഡിന്‍റെ ഒമൈക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ അടിയന്തര യോഗം വിളിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാറിലെ ഉ​ന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പ​ങ്കെടുക്കും.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529)​ 'ഒമൈക്രോൺ' എന്ന് പേരിട്ടിരുന്നു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തിൽ പടരുന്ന ഇനമെന്ന വിഭാഗത്തിൽ പെടുത്തിയത്​. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോൺ എന്ന്​ ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.