കൂടുതല്‍ മൈലേജ്; 6 സ്പീഡ് ഓട്ടോമാറ്റിക്; കിടിലന്‍ മാറ്റങ്ങളുമായി പുതിയ എര്‍ട്ടിഗ വരുന്നു.

കൂടുതല്‍ മൈലേജ്; 6 സ്പീഡ് ഓട്ടോമാറ്റിക്; കിടിലന്‍ മാറ്റങ്ങളുമായി പുതിയ എര്‍ട്ടിഗ വരുന്നു.


ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ എം.പി.വി. മോഡലായ എർട്ടിഗ നാല് വർഷങ്ങൾക്കിപ്പുറം പുതിയ മുഖം മിനുക്കലിന് ഒരുങ്ങുകയാണ്. കുറഞ്ഞ വിലയില്‍ 7 സീറ്റ് വാഹനം സ്വാന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു വാഹനം തന്നെയാണ് എര്‍ട്ടിഗ. പുതിയ 2022 എര്‍ട്ടിഗ ഏപ്രില്‍ 15-ന് അവതരിപ്പിക്കും. 11,000 രൂപ ടോക്കണ്‍ തുകയ്ക്ക് 2022 എര്‍ട്ടിഗയുടെ ബുക്കിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ എഞ്ചിനും ഗിയര്‍ബോക്സും മാണ് പുതിയ എര്‍ട്ടിഗയില്‍. 2022 എര്‍ട്ടിഗ നാല് വേരിയന്റുകളില്‍ ലഭിക്കും. LXi, VXi, ZXi, ZXi+ എന്നിവ ഓഫറില്‍ ഉണ്ടാകും. വാണിജ്യ ആവശ്യങ്ങള്‍ക്കായി ടൂര്‍ M വേരിയന്റും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യും. VXi, ZXi, ZXi+ എന്നിവയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ബ്രാന്‍ഡ് നല്‍കും. CNG പവര്‍ട്രെയിന്‍ ഇപ്പോള്‍ VXi, ZXi, Tour M എന്നീ വേരിയന്റുകളില്‍ ഓഫര്‍ ചെയ്യപ്പെടും. നേരത്തെ, VXi ട്രിമ്മില്‍ മാത്രമായിരുന്നു CNG വാഗ്ദാനം ചെയ്തിരുന്നത്.പുതിയ എര്‍ട്ടിഗ ഏഴ് നിറങ്ങളില്‍ ലഭ്യമാകും. പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, ഓബര്‍ണ്‍ റെഡ്, പ്രൈം ഓക്സ്ഫോര്‍ഡ് ബ്ലൂ എന്നിവയുണ്ടാകും. 2022 -ലെ പുതിയ നിറങ്ങള്‍ പേള്‍ ഡിഗ്നിറ്റി ബ്രൗണ്‍, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ്.

വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യൂ.

സില്‍ക്കി സില്‍വറിന് പകരം സ്‌പ്ലെന്‍ഡിഡ് സില്‍വര്‍ എന്ന കളര്‍ സ്കീം എത്തിയിരിക്കുന്നു. പുതിയ 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് 2022 എര്‍ട്ടിഗയില്‍ വരുന്നത്. എഞ്ചിന്‍ മിക്കവാറും നിലവിലെ 1.5 ലിറ്റര്‍ എഞ്ചിന് സമാനമാണ്, എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഒരു സിലിണ്ടറിന് ഒരു ഇന്‍ജക്ടറിന് പകരം രണ്ട് ഇന്‍ജക്ടറുകള്‍ ഉപയോഗിക്കുന്നു. ഇത് ഫ്യുവലിംഗിന്റെ മേല്‍ നിയന്ത്രണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.മെച്ചപ്പെടുത്തലുകള്‍ കാരണം, പവര്‍ ഔട്ട്പുട്ട് 10 PS വര്‍ധിക്കും.

അതിനാല്‍, എഞ്ചിന്‍ പരമാവധി 115 PS പവര്‍ ഉത്പാദിപ്പിക്കും. താരതമ്യപ്പെടുത്തുമ്ബോള്‍ നിലവിലെ എഞ്ചിന്‍ 105 PS പവര്‍ ഉത്പാദിപ്പിക്കുന്നു. പുതിയ എഞ്ചിന്റെ ടോര്‍ക്ക് ഔട്ട്പുട്ട് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല, പക്ഷേ അത് 140 Nm ആയി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് എന്ന നിലയില്‍ 2022 എര്‍ട്ടിഗ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി വരുന്നു. പഴയ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പകരമായി ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പുതിയതില്‍ വരുന്നത്.

കൂടാതെ, ഗിയര്‍ബോക്‌സിന്റെ മാനുവല്‍ കണ്‍ട്രോള്‍ ഏറ്റെടുക്കുന്നതിന് സ്റ്റിയറിംഗ് വീലിന് പിന്നില്‍ പാഡില്‍ ഷിഫ്റ്ററുകളും ഘടിപ്പിച്ചിരിക്കുംനിലവില്‍ മാരുതി സുസുക്കി ഉപയോഗിക്കുന്ന നാല് സ്പീഡ് ഓട്ടോ 2003 -ല്‍ ഗ്രാന്‍ഡ് വിറ്റാര XL7 -ല്‍ അവതരിപ്പിച്ചതാണ്. നിലവിലെ ട്രാന്‍സ്മിഷനില്‍ ഗിയറുകളുടെ എണ്ണം കുറവാണ്, അതോടൊപ്പം സ്പോര്‍ട്സ് മോഡും ഇല്ല. പുതിയ ആറ് സ്പീഡ് യൂണിറ്റ് നിലവിലെ യൂണിറ്റിനേക്കാള്‍ വേഗത്തില്‍ പ്രതികരിക്കും. കൂടുതല്‍ ഗിയറുകളുള്ളതിനാല്‍, ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗിയര്‍ബോക്‌സ് സഹായിക്കും. മാരുതി സുസുക്കിയും എര്‍ട്ടിഗയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കും. നിലവിലെ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റിന്റെ അതേ വലുപ്പമുള്ള പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമായാണ് ഇത് വരുന്നത്. പക്ഷേ, നമ്മള്‍ ബലേനോയില്‍ കണ്ട ഒരു പുതിയ യൂസര്‍ ഇന്റര്‍ഫേസ് ആയിരിക്കും ഇത് പ്രവര്‍ത്തിപ്പിക്കുക. Smart Play Pro സിസ്റ്റം എന്നാണ് മാരുതി സുസുക്കി ഇതിനെ വിളിക്കുന്നത്. പരിഷ്‌ക്കരിച്ച മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, പുതിയ സ്റ്റിയറിംഗ് വീല്‍, പുതുക്കിയ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, ട്വീക്ക് ചെയ്ത അപ്‌ഹോള്‍സ്റ്ററി എന്നിവയുമായി എര്‍ട്ടിഗ വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടണ്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് പുതുതലമുറ എംപിവി ഓഫര്‍ ചെയ്യുന്ന മറ്റ് സവിശേഷതകള്‍.

എര്‍ട്ടിഗയ്ക്ക് തൊട്ടു പിന്നാലെ തന്നെ അപ്പ്ഡേറ്റ് ചെയ്ത XL6 പ്രീമിയം എംപിവിയും ഇന്തോ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച്‌ പുത്തന്‍ മോഡല്‍ ആറ്, ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍ വാഗ്ദാനം ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 21 -ന് അപ്പ്ഡേറ്റ് ചെയ്ത XL6 മാരുതി സുസുക്കി എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായിട്ടുള്ള ബുക്കിംഗും നിര്‍മ്മാതാക്കള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എംപിവികളുടെ അവതരണത്തിന് ശേഷം പുതുതലമുറ ബ്രെസയും വിപണിയില്‍ എത്താനുള്ള ഒരുക്കത്തിലാണ്.