കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് റദ്ദാക്കിയത് 4500 -ല്‍ പരം യാത്രാവിമാനങ്ങള്‍ .

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് റദ്ദാക്കിയത് 4500 -ല്‍ പരം യാത്രാവിമാനങ്ങള്‍ .


കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് 4500 -ല്‍ പരം യാത്രാവിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍.യുഎസിലാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടത്.

വിമാനത്തിലെ ജീവനക്കാര്‍ കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധംപുലര്‍ത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തതാണ് കൂടുതല്‍ വിമാനങ്ങളും റദ്ദാക്കുന്നതിനുള്ള കാരണം.

ലോകത്ത് വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളള്‍ കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോകമെമ്ബാടും ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂയോര്‍ക് സിറ്റി, ഇറ്റലി, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക്- 27,053, ഇറ്റലി- 50,599, UK- 1,22,186 എന്നിങ്ങനെയാണ് കണക്കുക

അതേ സമയം ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 415 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 405 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 115 പേരും രാജ്യത്തിന് പുറത്തു നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. (108). ഡല്‍ഹി- 79, ഗുജറാത്ത്- 43, തെലങ്കാന-38, കേരളം- 37, തമിഴ്നാട്- 34, കര്‍ണാടക- 31 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.