മതവും കലയും ജീവിതവും, ഇതൊരു ഹലാല്‍ ലൈഫ്‌ സ്റ്റോറി!

മതവും കലയും ജീവിതവും, ഇതൊരു ഹലാല്‍ ലൈഫ്‌ സ്റ്റോറി!


 

സുഡാനി ഫ്രെം നൈജീരിയ എന്ന ചിത്രത്തിന്‌ ശേഷം സക്കറിയയുടെ സംവിധാനത്തില്‍ ഒടിടി റിലീസിന്‌ എത്തിയ ചിത്രമാണ്‌ 'ഹലാല്‍ ലൗ സ്‌റ്റോറി'. മുഹ്സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ്‌ ചിത്രത്തിന്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ആര്‍ഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ തീയേറ്ററിലേക്ക്‌ എത്തി അപ്രതീക്ഷിതമായ വിജയം നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രെം നൈജീരിയ. മലപ്പുറവും കാല്‍പ്പന്തുകളിയും ഒപ്പം ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്കും തിരിച്ച ക്യാമറയായിരുന്നു സുഡാനിയുടേതെങ്കില്‍ കാല്‍പ്പന്തിന്‌ പകരം സിനിമയുടെ പശ്ചാത്തലത്തിലാണ്‌ ഇക്കുറി സക്കറിയ മലബാറിലെ കടുത്ത ഇസ്ലാം വിശ്വാസികളായ ഒരു സംഘത്തിന്‍റെ കഥ പറയുന്നത്‌.

ഇസ്ലാം വിശ്വാസത്തെ മുറുകെ പിടിക്കുകയും വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും അത്‌ പ്രകടമാക്കുകയും ചെയ്യുന്ന ഒരു സംഘം. കലയെ സ്‌നേഹിക്കുന്നവരാണവര്‍, അതേസമയം അത്‌ പൂര്‍ണമായും ഇസ്ലാമികമായ വ്യവസ്ഥകളേയും യാഥാസ്ഥിതിക ചിന്താഗതികളേയും വൃണപ്പെടുത്താതുമായിരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍. മുതലാളിത്തത്തിനെതിരേയും കോളയ്‌ക്ക്‌ എതിരേയും സമരം ചെയ്യുന്നവര്‍. കലയാണ്‌ ഇവിടെയും സമര മാര്‍ഗം. പക്ഷെ നിബന്ധനകള്‍ക്ക്‌ വിധേയം എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

"കെട്ട്യോളാണ് എന്റെ മാലാഖ"..

സിനിമയുടെ രീതി ശാസ്‌ത്രങ്ങളും മാമൂലുകളും അവര്‍ക്ക്‌ നിഷിദ്ധമാണ്‌. എങ്കിലും കല എന്ന നിലയില്‍ സിനിമയോട്‌ ഒരു താല്‌പര്യമുള്ളവരാണ്‌ റഹീം സാഹിബും തൗഫീഖും ഷെരീഫും. കെട്ടിപ്പിടിക്കലും ലൈഗീംക ചുവയുള്ള രംഗങ്ങളും സിനിമയില്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധം തൗഫീഖിനും റഹീം സാഹിബിനുമുണ്ട്‌. സിനിമയില്‍ ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിക്കാന്‍ യഥാര്‍ത്ഥ ഭാര്യാ ഭര്‍ത്താക്കന്മാരായ ഷരീഫിനേയും സുഹറയേയും തിരഞ്ഞെടുക്കുന്നത്‌ പോലും അപരിചിതരായ വ്യക്തികള്‍ ഇഴുകി ചേര്‍ന്ന്‌ അഭിനയിക്കുന്നത്‌ അവര്‍ക്ക്‌ അംഗീകരിക്കാന്‍ സാധിക്കാത്തതിനാലാണ്‌.

ഇവര്‍ അംഗങ്ങളായ സംഘത്തില്‍ സിനിമ എന്ന ആശയം അവതരിപ്പിക്കുകയും അതിന്‌ സംഘത്തിന്‍രെ പിന്തുണ നേടുകയും ചെയ്യുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹോം സിനിമയാണ്‌ ഇവര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്‌. സിറാജ്‌ എന്ന സംവിധായകനെ ഇതിനായി കൊണ്ടുവരികയും ചെയ്യുന്നു. ഇതിനുള്ള പണം സമാഹരിക്കുന്നത്‌ അവിടുത്തെ പ്രമാണികളില്‍ നിന്നാണ്‌. അവിടേയും ഇസ്ലാമിക മൂല്യത്തിന്‌ പ്രാധാന്യം നല്‍കുന്നതായി കാണാം.ഹോം സിനിമ എന്ന ആശയത്തെ ഇസ്ലാമിക പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുമ്പോഴും അവിടെയും സക്കറിയ ക്യാമറ തിരിക്കുന്നത്‌ കുടുംബ ബന്ധങ്ങളിലേക്കാണ്‌. ഭാര്യാഭര്‍ത്തൃ ബന്ധം രണ്ട്‌ വ്യത്യസ്‌ത ജീവിതങ്ങളിലൂടെ സക്കറിയയും മുഹ്സിനും അയത്‌ന ലളിതമായി വരച്ച്‌ കാണിക്കുന്നുണ്ട്‌. സിനിമ അതിന്‍റെ ആദിമധ്യാന്തത്തില്‍ ഒന്ന്‌ കണ്ട്‌ മറക്കാവുന്ന കാഴ്‌ചാനുഭവമാണെങ്കിലും കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ചേര്‍ത്ത്‌ നിര്‍ത്താന്‍ പലമുഹൂര്‍ത്തങ്ങളിലും ചിത്രത്തിന്‌ സാധിക്കുന്നുണ്ട്‌. സുഡാനി എന്ന ആദ്യ ചിത്രത്തില്‍ സിങ്ക്‌ സൗണ്ട്‌ ഉപയോഗിക്കേണ്ടി വന്നപ്പോള്‍ താന്‍ അനുഭവിച്ച വിഷമതകള്‍ അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടുള്ള സക്കറിയ സമാനമായ ചില രംഗങ്ങളെ രസകരമായി ഹലാല്‍ ലൗ സ്റ്റോറിയില്‍ ചിത്രീകരിച്ചിട്ടുണ്ട്‌.ചിത്രത്തില്‍ ഏറ്റവും പ്രശംസനീയം അഭിനേതാക്കളുടെ പ്രകടനമാണ്‌. റീല്‍ ലൈഫ്‌ ദമ്പതികളായും റിയല്‍ ലൈഫ്‌ ദമ്പതികളായുമുള്ള ഇന്ദ്രജിത്തിന്‍റേയും ഗ്രേസ്‌ ആന്‍റണിയുടേയും പ്രകടനങ്ങള്‍ അഭിനന്ദനീയമാണ്‌. റിയലില്‍ നിന്നും റീലിലേക്കുള്ള കഥാപാത്രങ്ങളുടെ പരിണാമം ഇരുവരും ഗംഭീരമായി പകര്‍ന്നാടിയിരിക്കുന്നു. ഷറഫുദ്ധീനും ജോജു ജോര്‍ജ്ജും സ്വഭാവികമായ അവരുടെ അഭിനയ ശൈലിയിലൂടെ കഥാപാത്രങ്ങളെ ഗംഭീരമാക്കിയിരിക്കുന്നു. പ്രകടനത്തില്‍ മുഴച്ച്‌ നില്‍ക്കുന്ന അഭിനേതാക്കളോ കഥാപാത്രങ്ങളോ ഹലാല്‍ ലൗ സ്‌റ്റോറിയില്‍ കാണാന്‍ സാധിക്കില്ല. അതിഥി വേഷത്തിലെത്തുന്ന പാര്‍വ്വതിയും സൗബിനും ഉള്‍പ്പെടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തിയവരാണ്‌ അഭിനേതാക്കളെല്ലാവരും.റെക്‌സ്‌ വിജയനും ഷഹബാസ്‌ അമനും ബിജിബാലും ഉള്‍പ്പെടുന്ന സംഗീത വിഭാഗവും യക്‌സാന്‍ നേഹ ടീമിന്‍റെ പശ്ചാത്തല സംഗീതവും പൂര്‍ണമായും ചിത്രത്തോട്‌ നീതി പുലര്‍ത്തിയോ എന്നത്‌ സംശയകരമാണ്‌. അതേസമയം ചില രംഗങ്ങളില്‍ ഒരു ഫീല്‍ കൊണ്ടുവരാന്‍ സാധിച്ചെങ്കിലും ആകെത്തുകയില്‍ സംതൃപ്‌തി നല്‍കുന്നതായിരുന്നില്ല. ക്ലൈമാക്‌സ്‌ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ഛായാഗ്രഹണം മികച്ച്‌ നിന്നു. അജയ്‌ മേനോനാണ്‌ ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്‌.

Movie Reviews

മമ്മൂട്ടിയുടെ ഒരു വേഷ പകർച്ചയിലെ ചില രംഗങ്ങൾ എടുത്ത് ട്രോളി പ്രചരിപ്പിക്കുന്ന ചേട്ടന്മാരെ ചാച്ചിമാരെ…സക്കറിയ പ്രതീക്ഷ നല്‍കുന്ന ചലച്ചിത്രകാരനാണെങ്കിലും സുഡാനി നല്‍കിയ പ്രതീക്ഷകളുമായി ഹലാല്‍ ലൗ സ്റ്റോറിയെ സമീപിക്കുന്ന പ്രേക്ഷകര്‍ക്ക്‌ അത്രത്തോളം ആസ്വാദ്യകരമായി ചിത്രം അതിന്‍റെ ആകെത്തുകയില്‍ അനുഭവപ്പെടണമെന്നില്ല. എന്നാല്‍ പൂര്‍ണമായും നിരാശപ്പെടുത്താതെ ചിലതെല്ലാം പ്രകടനത്തിലും അവതരണത്തിലും ആശയത്തിലും കൊണ്ടുവരാന്‍ സക്കറിയക്ക്‌ സാധിച്ചിട്ടുണ്ട്‌.