കൊല്ലം സ്വദേശി നജീം ഷാഹുല്‍ ഹമീദ് സൗദിയിൽ കുഴഞ്ഞു വീണ് മരിച്ചു.
കൊല്ലം : കിളികൊല്ലൂര്‍ സ്വദേശി നജീം ഷാഹുല്‍ ഹമീദ്(52) സൗദിയിൽ കുഴഞ്ഞു വീണ് മരിച്ചു. ബിന്‍സഗര്‍ കമ്ബനിയുടെ ജിസാന്‍ ബ്രാഞ്ചിലെ സ്റ്റോര്‍ കീപ്പറായിരുന്നു. വെയര്ഹൗസിനടുത്തുള്ള ശുചിമുറിയിലേക്ക് പോകുമ്ബോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. നജീമിന്റെ മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ 26 വര്‍ഷമായി ജിസാനില്‍ ജോലി ചെയ്യുന്നു.