നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ട കുട്ടികള്‍ ; ചിത്രങ്ങൾ പങ്കുവെച്ച് താര ദമ്പതികൾ.

നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ട കുട്ടികള്‍ ; ചിത്രങ്ങൾ പങ്കുവെച്ച് താര ദമ്പതികൾ.


കോളിവുഡ് ദമ്പതികളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും (ഞായറാഴ്ച) ഇരട്ട കുട്ടികള്‍ . നവജാത ശിശുക്കള്‍ക്കൊപ്പമുള്ള ദമ്ബതികളുടെ രണ്ട് ചിത്രങ്ങളും വിഘ്നേഷ് ശിവനും നയന്‍താരയും പങ്കുവെച്ചു. “നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് വിഘ്നേഷ് സന്തോഷ വിവരം പങ്കുവച്ച്‌ കുറിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ കാലുകളില്‍ നയന്‍താരയും വിഘ്നേഷും ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. താരദമ്ബതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത് നിരവധി പേരാണ്. ജൂണില്‍ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..

വിവാഹത്തില്‍ ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു . നെറ്റ്ഫ്ലിക്സ് താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നു. ഇത് ഉടന്‍ നെറ്റ്ഫ്ലിസ്‌ക് റിലീസ് ചെയ്യും.