വടക്കഞ്ചേരിക്ക് സമീപം ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിൽ ഇടിച്ച്‌ വന്‍ ദുരന്തം.

5 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു

വടക്കഞ്ചേരിക്ക് സമീപം  ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിൽ  ഇടിച്ച്‌ വന്‍ ദുരന്തം.


പാലക്കാട് : തൃശൂര്‍- പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ ഇടിച്ച്‌ വന്‍ ദുരന്തം. അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളുമാണ് മരിച്ചത്. വിദ്യാര്‍ഥികളായ എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16), ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കൊട്ടാരക്കരയില്‍നിന്ന് കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസുമായാണ് ടൂറിസ്റ്റ് ബസ് കൂട്ടിയിടിച്ചത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. 

10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് മഴയുണ്ടായിരുന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. തലകീഴായി മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെഎസ്‌ആര്‍ടിസി ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു.