അക്കൗണ്ട് പങ്കുവെക്കുന്നതില്‍ നിര്‍ണായക നീക്കവുമായി നെറ്റ്ഫ്‌ലിക്‌സ്

അക്കൗണ്ട് പങ്കുവെക്കുന്നതില്‍ നിര്‍ണായക നീക്കവുമായി നെറ്റ്ഫ്‌ലിക്‌സ്


അക്കൗണ്ട് പങ്കുവെക്കുന്നതില്‍ നിര്‍ണായക നീക്കവുമായി പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ലിക്‌സ്. വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കാന്‍ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്‌ലിക്‌സിന്റെ നീക്കം. ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ പരീക്ഷണം ആരംഭിച്ചു. എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതില്‍ വ്യക്തതയില്ല. നിലവില്‍ പലര്‍ ചേര്‍ന്ന് നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് എടുത്ത് പാസ്വേഡ് പങ്കുവച്ച്‌ ഉപയോഗിക്കുകയാണ് പതിവ്. പുതിയ രീതി നിലവില്‍ വന്നാല്‍ ഈ പതിവിനു മാറ്റമുണ്ടായേക്കും.