ചൈനയിൽ സഞ്ചാര വിലക്ക്, യുഎസിലും ഇറാനിലും ആശങ്ക

യുഎസ്∙ ഒറ്റദിവസം 69,000 പുതിയ കേസുകളും 320 മരണവും. കുട്ടികൾക്കും യുവാക്കൾക്കും കോവിഡ് പടരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 84 % വർധന.

ചൈനയിൽ സഞ്ചാര വിലക്ക്, യുഎസിലും ഇറാനിലും ആശങ്ക


ന്യൂയോർക്ക്∙ കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 20 കോടി പിന്നിടുമ്പോൾ വൈറസിന്റെ പുതിയ വകഭേദം പല രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. യുഎസ്, ഇറാൻ എന്നിവിടങ്ങളിൽ കോവിഡ് വ്യാപിക്കുമ്പോൾ യുകെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി. രാജ്യങ്ങളിലെ നില:യുഎസ്∙ ഒറ്റദിവസം 69,000 പുതിയ കേസുകളും 320 മരണവും. കുട്ടികൾക്കും യുവാക്കൾക്കും കോവിഡ് പടരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 84 % വർധന.

ചൈന∙ കോവിഡ് വ്യാപനം ശക്തമായ രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിൽനിന്ന് തലസ്ഥാനമായ ബെയ്ജിങ്ങിലേക്കുള്ള സഞ്ചാരം വിലക്കി. ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത വുഹാൻ ഉൾപ്പെടെ പല നഗരങ്ങളിലും കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര വിമാന സർവീസുകൾ പലതും റദ്ദാക്കി.യുകെ∙ ഒറ്റദിവസം 27,429 പുതിയ കേസുകളും 39 മരണവും. എന്നാൽ മുൻ ദിവസത്തെ അപേക്ഷിച്ച് കുറവ്. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയായ യാത്രക്കാർക്കുള്ള വിലക്ക് ഒഴിവാക്കി. 10 ദിവസം നിർബന്ധിത ക്വാറന്റീനും  ഉണ്ടാവില്ല.

ഇറാൻ∙  പ്രതിദിന കേസുകളിൽ വർധന–ഒറ്റദിവസം 39,600 പുതിയ കേസുകളും 542 മരണവും. ഒന്നാം തരംഗത്തിന്റെ ഇരട്ടിയാണിത്. രാജ്യം ദേശീയ ലോക്ഡൗണിന്റെ വക്കിൽ. മൊത്തം ജനസംഖ്യയുടെ 3.3% പേർക്കു മാത്രമേ വാക്സീൻ പൂർത്തിയായിട്ടുള്ളൂ എന്നു കണക്ക്.മലേഷ്യ∙ കുത്തിവയ്പുകൾ പൂർത്തിയാക്കിയവർക്ക് 8 സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണം ഒഴിവാക്കി. ഭക്ഷണശാലകളിലും പൊതുസ്ഥലത്തും ഇവർക്കു പ്രവേശിക്കാൻ ഇനി തടസ്സമില്ല. എന്നാൽ തലസ്ഥാനമായ ക്വാലലംപുരിൽ കോവിഡ് വ്യാപനം ശക്തമാണ്. പ്രതിദിന കേസുകൾ 18,000 ൽ ഏറെ.ഇറ്റലി∙ പ്രതിദിന കേസുകളിൽ കുറവ്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 5,735 പുതിയ കേസുകൾ. തൊട്ടുമുൻപത്തെ ദിവസം ഇത്  6,902 ആയിരുന്നു.ഫിലിപ്പീൻസ്∙ ഏപ്രിൽ 9നു ശേഷം പ്രതിദിന കേസിൽ റെക്കോർഡ് വർധന. ഒറ്റദിവസം 9,671 കേസ്, 287 മരണം.