പുതിയ മൾട്ടിപർപ്പസ് റോബോട്ടിക് വെഹിക്കിളുമായി കൊല്ലത്തെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും

ആരോഗ്യപ്രവർത്തകർക്ക് ഒരു കരുതൽ സ്പർശമായി റോബോട്ടിക് വെഹിക്കിൾ

പുതിയ മൾട്ടിപർപ്പസ് റോബോട്ടിക് വെഹിക്കിളുമായി കൊല്ലത്തെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും


കൊല്ലം : പുതിയ മൾട്ടിപർപ്പസ് റോബോട്ടിക് വെഹിക്കിളുമായി  കൊല്ലത്തെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും, വലിയകൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രൂപം കൊടുത്ത Wioo Pikings Pvt. Ltd. എന്ന സ്റ്റാർട്ടപ്പ് ആണ് നമ്മുടെ ആരോഗ്യപ്രവർത്തകർക്കായി ഒരു Compact multipurpose robotic vehichle , Wioo Mobi-Wisk,രൂപകല്പന ചെയ്തത് നിര്മിച്ചിരിക്കുന്നത്. കോളേജിലെ ഇന്നോവേഷൻ സെല്ലും കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലും മാനേജ്മെൻറ് ട്രസ്റ്റുംചേർന്നാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത്. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ചിരിക്കുന്ന ഈ പ്രോഡക്റ്റ് ഉപയോഗിച്ചു ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധയുടെ അപകടസാധ്യത ഇല്ലാതെ രോഗികളുമായും, ക്വാറന്റൈനിൽ കഴിയുന്നവരുമായും പി പി ഇ കിറ്റ് ഉപയോഗിക്കാതെ ഇടപെടാനും സാംപിൾ ശേകരിക്കുവാനും ആരോഗ്യപരിചരണം നൽകുവാനും കഴിയും.

• ആർക്കും അനായാസം ഡ്രൈവ് ചെയ്തു കൊണ്ടുപോകാൻ ആകുന്നWioo Mobi-Wisk ഒരു ചെറുവാഹനത്തിന്റെ മാതൃകയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

• പൂർണമായും കവർ ചെയ്‌ത ഈ വാഹനത്തിനുള്ളിൽത്തന്നെ രോഗികളെയും ക്വാറന്റൈനിൽ ഉള്ളവരെയും പരിചരിക്കാനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കാം.

• കൈകൾ പുറത്തേക്ക് നീട്ടാൻ ഗ്ലൗസുകൾ, റുട്ടീൻ ചെക്കപ്പുകൾ എന്നിവ നടത്തുവാനുള്ള സജ്ജീകരണങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട് .

• ഈ മൾട്ടിപർപ്പസ് റോബോട്ടിക് വെഹിക്കിൾൻറെ പ്രത്യേകത നമ്മൾക്ക് രോഗിയെ നേരിട്ട് അടുത്ത പരിചരിക്കാൻ സാധിക്കുന്നു എന്നുള്ളതാണ്.

• സാമ്പിൾ ടെസ്റ്റ് എടുക്കാൻ മാത്രമല്ല സമയാസമയം ആവശ്യത്തിന് മരുന്നുകൾ കൊടുക്കുവാൻ മറ്റ് റുട്ടീൻ ചെക്കപ്പുകൾ നടത്തുവാൻ, ഭക്ഷണം എത്തിക്കാൻ, റൂം ക്ലീൻ ചെയ്യാൻ എന്നിവയ്ക്ക് ഈ റോബോട്ടിക് വാഹനം നമ്മൾക്ക് ഉപയോഗിക്കുവാൻ സാധിക്കും.

• റുട്ടീൻ ചെക്കപ്പുകൾ ആയിട്ടുള്ള പൾസ് ടെസ്റ്റ്, ബ്ലഡ് പ്രഷർ ടെസ്റ്റ്, ടെമ്പറേച്ചർ ഉൾപ്പെടെയുള്ള മറ്റ് ഇതര ചെക്കപ്പുകൾ നടത്തുവാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്.

• ഇതുകൂടാതെ രോഗികളുമായി അടുത്ത് സംവദിക്കാൻ ഓഡിയോ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

• വാഹനം ഏതു ദിശയിലേക്ക് വേണമെങ്കിലും ചലിപ്പിക്കുകയും ആക്സിലേറ്ററിന്റെ സഹായത്തോടെ വേഗത നിയന്ത്രിക്കുകയും ചെയ്യാം.

• ഒരു തവണ ബാറ്ററി ചാർജ് ചെയ്‌താൽ 20 മിനിറ്റ് ഓടിക്കാവുന്നതാണ്. കൂടുതൽ ബാറ്ററി ആഡ് ചെയ്യാനുള്ള സംവിധാനം നിർമ്മാതാക്കൾ ആവശ്യാനുസരണം ചെയ്തുകൊടുക്കുന്നതാണ്.

• 200kg മുതൽ 250kg വരെ ഭാരം ഉൾക്കൊള്ളാൻ ഈ വാഹനത്തിനു കഴിയും.

• വേഗത കുറവായതിനാൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഇല്ല.

• വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുമായി ആലോചിച്ചു അവരുടെ ആവശ്യങ്ങൾ മനസിലാക്കി എല്ലാ സുരക്ഷക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് ഈ പ്രോഡക്റ്റ് രൂപകൽപന ചെയ്ടിരിക്കുന്നത്.

• ഇലക്ട്രിക്ക് മോട്ടോർ ആണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് . അതിനാൽ വായു മലിനീകരണം ഉണ്ടാകുന്നില്ല.

• ബാറ്ററി ചാർജിന്റെ അളവ് അറിയുകയും ചാർജ് വളരെ കുറഞ്ഞാൽ ബീപ്പ് ശബ്ദം വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും

• ബാറ്ററി റീചാർജ് ചെയ്യാനായി റീചാർജിങ് സ്റ്റേഷൻ ഉൾപ്പടെ ഉള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർക്ക് ഒരു കരുതൽ സ്പർശമായി Wioo MobiWisk ജൂലൈ 3, 2020 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരള ആരോഗ്യവകുപ്പിന് കൈമാറുകയാണ്. കൊല്ലം കല്ലുവാതുക്കൽ നടക്കൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ ജെ മേഴ്‌സിക്കുട്ടിഅമ്മ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് സുപ്രണ്ടിനു കൈമാറുന്നു.