കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയിരിക്കുന്നത്.

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി


കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി,  ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ചില സന്തോഷങ്ങള്‍ കണ്ടെത്തുകയാണ് എല്ലാവരും. കൊറോണയ്‌ക്കെതിരെയുള്ള ജാഗ്രതയ്ക്കായി കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും. ഈ സാഹചര്യത്തില്‍ ചില താരവിവാഹങ്ങളും നടക്കുന്നുണ്ടെന്നുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും വന്ന് കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി എന്ന വിവരമാണ് ഏറ്റവും പുതിയതായി വന്നിരിക്കുന്നത്.  സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ താരം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ധന്യയാണ് വധു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയിരിക്കുന്നത്.