രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് കൂടി കോവിഡ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് കൂടി കോവിഡ്.


ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഇതോടെ രാജ്യത്തെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി ഉയർന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 1,183 മരണം റിപ്പോര്‍ട്ട് ചെയ്തു .
64,818 പേര്‍ സുഖം പ്രാപിച്ചു .രാജ്യത്ത് ഇതുവരെ 2,91,93,085 പേരാണ് രോഗ മുക്തി നേടിയിട്ടുള്ളത്. മരണസംഖ്യ 3,94,493-ല്‍ എത്തിയിട്ടുണ്ട്. നിലവില്‍ 5,95,565 സജീവകേസുകളാണ് രാജ്യത്തുള്ളത്. 96.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

2.97 ആണ് ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച 11,546 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്.61.19 ലക്ഷം ഡോസ് വാക്‌സിനാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ആകെ 31.5 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് നല്‍കി.