ടോക്യോ ഒളിംപിക്‌സിന്റെ പുതുക്കിയ തീയതി അധികൃതര്‍ പുറത്തുവിട്ടു.

കഴിഞ്ഞ ആഴ്ച്ചയിലാണ് അടുത്തവര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്.

ടോക്യോ ഒളിംപിക്‌സിന്റെ പുതുക്കിയ തീയതി അധികൃതര്‍ പുറത്തുവിട്ടു.


കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷം നീട്ടിയ ടോക്യോ ഒളിംപിക്‌സിന്റെ പുതുക്കിയ തിയതി അധികൃതര്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ ആഗസ്ത് 8 വരെയായിരിക്കും ഒളിംപിക്‌സ് നടക്കുക. കഴിഞ്ഞ ആഴ്ച്ചയിലാണ് അടുത്തവര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്. ആധുനിക ഒളിംപിക്‌സിന്റെ 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് നീട്ടിവെച്ചത്.

ഈ വര്‍ഷം ജൂലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെയായിരുന്നു നേരത്തേ ഒളിംപിക്‌സ് തീരുമാനിച്ചിരുന്നത്. ഗെയിംസിന് മുന്നോടിയായി ദീപശിഖ ഈ മാസം ജപ്പാനിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആഗോള മഹാമാരിയായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ഗെയിംസിന്റെ ഭാവി തുലാസിലാവുകയായിരുന്നു. കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഗെയിംസില്‍ നിന്നും പിന്‍മാറുകയും മറ്റു പല പല രാജ്യങ്ങളും ഗെയിംസ് മാറ്റണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതോടെയാണ് ഒളിംപിക്‌സ് മാറ്റാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.