പുതുവര്‍ഷത്തില്‍ എല്‍പിജി സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍.
ഡല്‍ഹി: പുതുവര്‍ഷത്തില്‍ എല്‍പിജി സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക പാചകവാതക നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വര്‍ധിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും.
വില വര്‍ധനയെ തുടര്‍ന്ന്, വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയും മുംബൈയില്‍ 1,721 രൂപയും, കൊല്‍ക്കത്തയില്‍ 1,870 രൂപയും, ചെന്നൈയില്‍ 1,917 രൂപയും ആയി. അതേസമയം, പാചക വാതക വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.'പുതുവര്‍ഷത്തിലെ ആദ്യ സമ്മാനം, വാണിജ്യ പാചക വാതക സിലിണ്ടറിന് ഇപ്പോള്‍ 25 രൂപ കൂടി. ഇത് തുടക്കം മാത്രമാണ്..' എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്. 2014 മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വില 410 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ന്നു. ഇന്ധനവിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിനൊപ്പം അവശ്യസാധനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു.
ഇന്ധന വില വര്‍ധനയെ കുറിച്ച് ചോദ്യം ചെയ്യുമ്ബോള്‍ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ അന്താരാഷ്ട്ര നിരക്ക് കുറഞ്ഞിട്ടും എന്തുകൊണ്ട് നിരക്ക് കുറക്കുന്നില്ലെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.