ലോകത്ത് ആദ്യമായി ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു

ഒമിക്രോണ്‍ ബാധിച്ച്‌ നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്

ലോകത്ത് ആദ്യമായി ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു


ലണ്ടന്‍: ആശങ്കയ്ക്കിടെ ലോകത്ത് ആദ്യമായി ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുള്ള രോഗിയാണ് മരണപ്പെട്ടത്.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം രോഗിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതിയ ഒമിക്രോണ്‍ വകഭേദം ലണ്ടനില്‍ വ്യാപിക്കുന്നതിനിടെയാണ് ആശങ്കയേറ്റി മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ ബാധിച്ച്‌ നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തലസ്ഥാനത്ത് ഏകദേശം 40 ശതമാനം കേസുകളും ഒമൈക്രോണ്‍ ആണെന്നും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

വരാനിരിക്കുന്ന ആഴ്ചകളില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്. ജനങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കണം. എല്ലാ മുതിര്‍ന്ന പൌരന്മാര്‍ക്കും ഡിസംബര്‍ മാസം അവസാനത്തോടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്നും അദ്ദേഹം ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.