സംസ്ഥാനത്ത്‌ ട്രെയിനില്‍ അഗ്നിബാധ.

ബ്രേക്ക്‌ തകരാറിലായതാണ്‌ പ്രശ്നമായതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍

സംസ്ഥാനത്ത്‌ ട്രെയിനില്‍  അഗ്നിബാധ.


സംസ്ഥാനത്ത്‌ ട്രെയിനില്‍ അഗ്നിബാധ. കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസിന്റെ പവര്‍ കാറില്‍ അഗ്നി ബാധ. തുടര്‍ന്ന്‌ ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനില്‍ പിടിച്ചിട്ടു. ബ്രേക്ക്‌ തകരാറിലായതാണ്‌ പ്രശ്നമായതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന അഗ്നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തീ കെടുത്തി. പവര്‍  കാറില്‍ വിശദ പരിശോധന നടത്തിയ ശേഷാണ്‌ ട്രെയിന്‍ യാത്ര തുടര്‍ന്നത്‌. മറ്റ്‌ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.