നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കു ഭീഷണി; പുരോഹിതൻ അറസ്റ്റിൽ

നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കു ഭീഷണി; പുരോഹിതൻ അറസ്റ്റിൽ


പെഷാവർ ∙ നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കു നേരെ ചാവേർ ആക്രമണം നടത്തണമെന്ന് അനുയായികളോട് ആഹ്വാനം നടത്തിയ പാക്ക് മതപുരോഹിതൻ മുഫ്തി സർദാർ അലി ഹഖാനിയെ ഭീകരവിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.ഒരു മാധ്യമ അഭിമുഖത്തിൽ, വിവാഹം സംബന്ധിച്ചു മലാല നടത്തിയ പരാമർശമാണ് ഹഖാനിയെ പ്രകോപിപ്പിച്ചത്. വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം വേണമെന്നുണ്ടെങ്കിൽ ഇരുവർക്കും പങ്കാളികളായി ജീവിച്ചാൽ പോരേ എന്നുമായിരുന്നു മലാലയുടെ ചോദ്യം.