പറുദീസയിൽ ഒരു ഏദൻ തോട്ടം

ജെയ്‌മോൾ ബാബു

പറുദീസയിൽ ഒരു ഏദൻ തോട്ടം


 

പറുദീസയിൽ ഒരു ഏദൻ തോട്ടം 

അന്ന മരണപെട്ടു സ്വർഗത്തിൽ എത്തി.
അവൾക്കായി ജീവന്റെ കണക്ക് പുസ്തകം തുറക്കപ്പെട്ടു. നന്മ തിന്മകൾ എഴുതപ്പെട്ട ജീവന്റെ പുസ്തകം. അവളുടെ പേര് ഗബ്രിയേൽ മാലാഖ വായിക്കുന്നു. 
അന്ന 32 വയസ്സ്. ഹൃദയസ്തംഭനം മരണകാരണം. നന്മകൾ.. 
അന്നദാനം, മറ്റുള്ളവർക്കായി നന്മ ചെയുക. കർത്താവിന്റെ നാമം മഹത്വപ്പെടുത്തുക. 
തിന്മ യുടെ കണക്ക് പത്രികയിൽ ഒന്നും തന്നെ ഇല്ല.. പകരം ഒരു പേര് എഴുതപ്പെട്ടിരുന്നു. 

"ഹരി ''

  "ഗബ്രിയേൽ ദൂതൻ കർത്താവിനോടായി... തമ്പുരാനെ ഹരി ഒരു ഹിന്ദു മതവിശ്വാസിയാണ്. കണ്ണ് കൊണ്ട് കാണുകയോ ചെവി കൊണ്ട് കേൾക്കുകയോ മൂക്കുകൊണ്ട് മണക്കുകയോ ചെയ്യാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നവൻ ആണ്. പക്ഷെ അന്ന അവനിൽ പ്രണയം കണ്ടു. അത് കൊണ്ട് അത് തിന്മയിൽ എഴുതപ്പെട്ടു " 

'ഈശോ അന്നയോടായി ഇങ്ങനെ അരുൾ ചെയ്തു. ഹരി ഒരു തിന്മയല്ല. അവന്റെ വിശ്വാസങ്ങൾ അവന്റെ നന്മകൾ ആണ്. ഒരുവൻ ജനിക്കുന്ന വിശ്വാസം മരണം വരെ അവൻ കാത്തു സൂക്ഷിക്കുന്നു എങ്കിൽ, ഏത്  മതത്തിൽ ആയാലും അത് വിശ്വാസം തന്നെയാണ്.ദൈവത്തിൽ ഉള്ള വിശ്വാസം '

വിശുദ്ധ റഫയെൽ ഗബ്രിയേൽ ദൂതനെ ഒന്ന് നോക്കി ശാന്തമായി മദഹസിച്ചു. ഹരി എന്നാ എഴുതപ്പെട്ട പേരിൽ തിന്മയുടെ പുസ്തകത്തിൽ നിന്നും നീക്കം ചെയ്തു കഴിഞ്ഞിരുന്നു. 

കർത്താവിന്റെ അരുളപ്പാട് പ്രകാരം ഗബ്രിയേൽ ദൂതൻ അന്നയെ പുതിയ കൊത്തുപണികൾ ചെയ്ത കവാടത്തിനടുത്തേയ്ക്ക് കൊണ്ട് പോയ്‌. 
അവിടെ കുറെ അധികം മാലാഖമാർ ഉണ്ടായിരുന്നു. ഭൂമിയിൽ നന്മകൾ ചെയ്തു, സ്വർഗത്തിൽ മാലാഖമാരായവർ. 

അതിൽ കടന്നതും അവൾക്ക് ചിറക് മുളച്ചു. തൂവെള്ള ചിറകുകൾ. പെട്ടന്നാണ് അവൾ അത് കണ്ടത്. ഹരി..... ഹരിയുടെ ആത്മാവ്, ചിറകുകൾ തളർന്നു ഒരു മരച്ചൂവട്ടിൽ. അവൾ അവിടേയ്ക്ക് ഓടിയെത്തി. അന്നയെ കണ്ടതും ഹരിയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. രണ്ടു പേരും കണ്ണുകളിൽ മൗനം കൊണ്ടു. ഹരി അവിടെ എത്തിയിട്ട് നാല് ദിവസം കാരണം അന്നയുടേത് പോലെ ഹൃദയസ്തംഭനം ആയിരുന്നു. 

നീണ്ട മൂന്ന് വർഷങ്ങൾ പ്രണയം മനസ്സിൽ ഇട്ട് സ്വയം ഉരുക്കിയ രണ്ടു ജീവനുകൾ.. ഇപ്പോൾ ആത്മാക്കൾ. 

ഗബ്രിയേൽ ദൂതൻ അവരുടെ അടുത്തേയ്ക്ക് ചെന്നു. അവരെയും കൂടി ദൈവ ദൂതൻ പറുദിസയിലെ ഏദൻ തോട്ടത്തിൽ എത്തി. അതിന്റ വാതിൽ അവർക്കായി തുറന്ന് കൊടുത്തു. അവിടെ ആരും ഉണ്ടായിരുന്നില്ല. 

ഈശോ മാലാഖമാരാൽ അവിടേയ്ക്ക് വന്നു. 

"ഹരി., അന്ന.. എന്റെ പ്രിയപ്പെട്ട മക്കളെ.. ഇതാ നിങ്ങൾക്കായി ഞാൻ ഈ ഏദൻ തോട്ടം തന്നിരിക്കുന്നു. ഇതിൽ നിങ്ങൾക്കായി അരുവികളും കിളികളും മധുരമേറിയ പഴങ്ങളും ഞാൻ ഒരുക്കിയിരിക്കുന്നു. 
ആദിയിൽ ആദാമും ഹൗവ്വയും ഇവിടെ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇതിൽ ആരും ഉണ്ടായിരുന്നില്ല.ജീവവൃക്ഷത്തിന്റെ ഫലം ഇപ്പോഴും അവിടെ ഉണ്ട്. ഓർത്തു കൊള്ളുക. അത് ഒരിക്കലും പറിക്കരുത്. കഴിക്കരുത്. നിങ്ങൾക്ക് ഇവിടെ താമസിക്കാം. ഇവിടെ മരണമില്ല . ഭൂമിയിൽ മതത്തിന്റെ പേരിൽ നിങ്ങൾ അനുഭവിച്ച വേദനകൾ, അതിന് പകരം നിത്യമായ സന്തോഷം ആണ്. ദൈവരാജ്യം നിങ്ങളുടേതും കൂടിയാണ്. "

വാർത്തകൾ മൊബൈലിൽ ലഭിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്പോൾ അവിടെ വന്ന രഥത്തിൽ കയറി യേശു അടുത്ത ആത്മാവിന്റെ  ജീവന്റെ നന്മയും തിന്മയും 
അളക്കുവാൻ പോയി. 

ഹരിയും അന്നയും പുതിയ അവരുടെ ലോകത്തേയ്ക്ക് കാലുകൾ എടുത്തു വെച്ചു. ഒരു ശാന്തമായ സംഗീതം അവിടേയ്ക്ക് ഒഴുക്കി എത്തി. അവിടെ ഒരു മുന്തിരി തോട്ടം കണ്ടു. 

മുന്തിരിവള്ളികൾ പൂക്കുകയും തളിർക്കുകയും ചെയ്തിരുന്നു. അവിടെ വെച്ച് അവർ അവരുടെ പ്രണയം പങ്കിട്ടു..... 

ശലോമോന്റെ ഗീതികളിലേ അതേ പ്രണയം

ജെയ്‌മോൾ ബാബു