തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടികള്‍ നടത്തുന്നത് പൊലീസ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടികള്‍ നടത്തുന്നത് പൊലീസ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു


തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടികള്‍ നടത്തുന്നത് പൊലീസ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡിജെ പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം. മാത്രമല്ല പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് വേണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നുണ്ട്.

സിസിടിവി ക്യാമറകള്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഉള്‍പ്പെടെ വേണം, മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മദ്യം, ആഹാരം എന്നിവ വിളമ്ബുന്നത് നിഷ്കര്‍ഷിച്ച സമയത്ത് മാത്രമാക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.