മദ്യദുരന്തം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും ബിഹാറില്‍ രാഷ്ട്രീയ തര്‍ക്കം ; മരിച്ചത് 38 പേരെന്ന് സര്‍ക്കാര്‍, യാഥാര്‍ത്ഥ കണക്ക് മറച്ചുവെക്കുന്നു എന്ന് ബിജെപി.
ഡല്‍ഹി: മദ്യദുരന്തം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും ബിഹാറില്‍ രാഷ്ട്രീയ തര്‍ക്കം അവസാനിച്ചിട്ടില്ല. നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരിനെതിരെ ബിജെപി ആരോപണങ്ങള്‍ കടുപ്പിക്കുകയാണ്. യഥാര്‍ത്ഥ മരണനിരക്ക് പുറത്ത് വിടാന്‍ ജെഡിയു-ആര്‍ജെഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് മുന്‍ ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ മോദി ആരോപിച്ചു. ചികിത്സയില്‍ കഴിയുന്ന പലരും തങ്ങളുടെ അവസ്ഥ പുറത്ത് പറയാത്തത് പൊലീസിനെ ഭയന്നാണെന്നും അദ്ദേഹം ആരോപിച്ചു.
മരണ സംഖ്യ നൂറിന് മുകളിലാണെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ബിഹാര്‍ എക്സൈസ് മന്ത്രി സുനില്‍ കുമാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 38 മാത്രമാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം എഴുപതില്‍ കൂടുതല്‍ ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഈ വ്യത്യാസം. എന്നാല്‍ മുന്‍പ് ജെഡിയുവിനൊപ്പം ബിഹാര്‍ ഭരിച്ച ബിജെപി മദ്യ നിരോധനം പൂര്‍ണമായും നടപ്പാക്കാന്‍ എന്ത് ചെയ്തു എന്നാണ്തേജസ്വി യാദവ് ചോദിക്കുന്നത്. ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്ന ബിജെപിക്ക് ജനങ്ങളോട് പ്രതിബദ്ധത ഇല്ലെന്നും ഉപ മുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് കുറ്റപ്പെടുത്തി.