സൈമ അവാർഡിൽ തലൈവി ലുക്കിൽ പ്രയാഗ മാർട്ടിൻ

സൈമ അവാർഡിൽ തലൈവി ലുക്കിൽ പ്രയാഗ മാർട്ടിൻ


മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. ബാലതാരമായി എത്തി പിന്നീട് സഹനടിയായും നായികയായും ഉയര്‍ന്ന താരമാണ് പ്രയാഗ.ഇപ്പോഴിതാ പ്രയാഗയുടെ ഒരു വേറിട്ട ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഹൈദരാബാദില്‍ വെച്ചു നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) നിശയിലാണ് പ്രയാഗ വേറിട്ട ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലാണ് പ്രയാഗ ചടങ്ങിനെത്തിയത്.ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയും ഉടുത്ത്. ഞെറ്റിയില്‍ ചുവപ്പുനിറത്തിലുള്ള വട്ടപ്പൊട്ടും കുത്തിയാണ് പ്രയാഗ റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. സൈമയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രയാഗയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയില്‍ നിന്നും നിവിന്‍ പോളി, റോഷന്‍ മാത്യൂ, കുഞ്ചാക്കോ ബോബന്‍, അന്ന ബെന്‍, പേളി മാണി, ​ഗോവിന്ദ് പത്മസൂര്യ, പൂര്‍ണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പന്‍, നിക്കി ​ഗല്‍റാണി, പ്രാര്‍ത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.

 

 

 

 

 

 

 

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ പ്രയാഗ സോഷ്യല്‍ മീഡിയയിലും സജീവമാണ്.ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.2019 സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സില്‍ എത്തിയ ചിത്രങ്ങളാണ് പ്രയാഗ പങ്കുവെച്ചിരിക്കുന്നത്.ജയലളിതയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പ്രയാഗ വേഷം ധരിച്ചത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു പ്രയാഗയുടെ വേഷം. കൂടാതെ ചുവപ്പുനിറമുള്ള വട്ടപ്പൊട്ടും തോട്ടിരുന്നു .