സ്വന്തം വേദനയിലും മറ്റുള്ളവർക്ക് ധൈര്യം പകർന്നു നമ്മെയൊക്കെ അതിശയിപ്പിക്കുന്ന നന്ദുട്ടൻ:പ്രിയ അച്ചു – കുറിപ്പ്.

സ്വന്തം രോഗങ്ങളെക്കുറിച്ചോർത്തു മനസ്സ് തളർന്നുപോകുന്നവർക്കു ഉയർത്തെഴുനേൽക്കാൻ പ്രചോദനമായി നന്ദുമോന്റെ ഈ പുഞ്ചിരി മാത്രം മതിയാവും.

സ്വന്തം വേദനയിലും മറ്റുള്ളവർക്ക് ധൈര്യം പകർന്നു നമ്മെയൊക്കെ അതിശയിപ്പിക്കുന്ന നന്ദുട്ടൻ:പ്രിയ അച്ചു – കുറിപ്പ്.


കാലിക്കറ്റ് മുക്കം MVR Hospittalil ഇന്ന് നന്ദുമോനെ കാണാൻ എത്തി. സ്വന്തം വേദനയിലും മറ്റുള്ളവർക്ക് ധൈര്യം പകർന്നു നമ്മെയൊക്കെ അതിശയിപ്പിക്കുന്ന നന്ദുമോൻ. സ്വന്തം രോഗങ്ങളെക്കുറിച്ചോർത്തു മനസ്സ് തളർന്നുപോകുന്നവർക്കു ഉയർത്തെഴുനേൽക്കാൻ പ്രചോദനമായി നന്ദുമോന്റെ ഈ പുഞ്ചിരി മാത്രം മതിയാവും.

ശരീരം നുറുങ്ങുന്ന വേദനയെ ചിരിച്ചുകൊണ്ട് കൊണ്ടു നേരിടുമ്പോൾ ഒരു രോഗത്തിനും നമ്മെ കീഴ്പെടുത്താനാവില്ലെന്നു തെളിയിക്കുന്നു ..അതോടൊപ്പം സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവർക്ക് കൂടി മനോധൈര്യം പകർന്നുകൊടുക്കാനും മറക്കാത്ത എന്റെ ജീവനായ സഹോദരൻ... ഈ പുഞ്ചിരി എന്നും മറ്റുള്ളവർക്ക് പ്രകാശമായി ചൊരിയട്ടെ എന്ന് പ്രാർഥന മാത്രം....നന്ദുമോനെ കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട് ......അഭിമാനമായി എന്നും. ഈ ചേച്ചിയുടെ പ്രാർത്ഥന എന്നും നിന്നോടൊപ്പം നന്ദുട്ട ,ബാക്കി ആയുസ്സ് പങ്കു വെക്കാൻ പറ്റിയാൽ ഈ ചേച്ചിയുടെ ബാക്കി ആയുസ്സ് നിനക്കായ് പങ്കുവെക്കുന്നു. ദൈവം എന്റെ കുട്ടിയെ കൂടെ ഉണ്ടാകും. എല്ലാവരുടെയും പ്രാർഥന ഉണ്ടാവണം..