ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണമെന്നത് നിര്‍ബന്ധമാക്കി പിഎസ്‌സി

ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണമെന്നത് നിര്‍ബന്ധമാക്കി പിഎസ്‌സി


തിരുവനന്തപുരം:  വിവിധ തസ്തികകളില്‍ അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണമെന്നത് നിര്‍ബന്ധമാക്കി പിഎസ്സി. യുപി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയി ചിലരുടെ അപേക്ഷ നഷ്ടമായതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പകര്‍പ്പ് സൂക്ഷിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്. അപേക്ഷ സംബന്ധിച്ച പരാതികള്‍ അപേക്ഷയുടെ പകര്‍പ്പില്ലാതെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലെ My Application ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് ഡോക്കുമെന്റായി ഡൗണ്‍ലോഡ് ചെയ്യുകയോ പ്രിന്റ് എടുത്തു സൂക്ഷിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.