യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതായി പുടിന്‍.

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതായി പുടിന്‍.


യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സായുധ സംഘട്ടനം നയതന്ത്ര ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്‌കിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പുടിന്‍്റെ ഈ പ്രതികരണം. ‘ഞങ്ങളുടെ ലക്ഷ്യം സൈനിക സംഘട്ടനം കൂടുതല്‍ വഷളാക്കുകയല്ല, മറിച്ച്‌ ഈ യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. ഇതിന്റെ അവസാനത്തിനായി ഞങ്ങള്‍ പരിശ്രമിക്കും, എത്രയും വേഗമോ അത്രയും നല്ലത്. ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്, ശത്രുതയുടെ തീവ്രത നഷ്ടത്തിലേക്ക് നയിക്കുന്നു. എല്ലാ സായുധ സംഘട്ടനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവസാനിക്കുന്നത് നയതന്ത്ര പാതയിലെ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകളിലൂടെയാണ്’- പുടിന്‍ പറഞ്ഞു.