ഖത്തറിൽ ഹെൽത്ത്‌ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് പരിഗണനയിൽ.

ഖത്തറിൽ ഹെൽത്ത്‌ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് പരിഗണനയിൽ.


ഖത്തറിൽ തൊഴിൽ, റസിഡന്റ്, സന്ദർശന വീസകൾ ഉൾപ്പെടെ ഉള്ളവയ്ക്ക് ഹെൽത്ത്‌ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് സംബന്ധിച്ച കരട് നിയമം ശൂറ കൗൺസിലിന്റെ പരിഗണനയിൽ.പ്രവാസി താമസക്കാർക്കും രാജ്യത്ത് എത്തുന്ന സന്ദർശകർക്കും ഹെൽത്ത്‌ ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള കരട് നിയമത്തിന് അംഗീകാരം നൽകി മന്ത്രിസഭയാണ് ശൂറ കൗൺസിലിന് കൈമാറിയത്.

റസിഡന്റ് പെർമിറ്റുകൾ പുതുക്കുന്നതിനും രാജ്യത്ത് ജോലി ചെയ്യാനും ഹെൽത്ത്‌ ഇൻഷുറൻസ് എടുത്തതിന്റെ രേഖകൾ നിർബന്ധമാണ്.പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്നതിന് പുറമേ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ ആവശ്യമായ പദ്ധതികള്‍, നയങ്ങള്‍, നടപടിക്രമങ്ങള്‍, സംവിധാനങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ ഉറപ്പാക്കുക, ആരോഗ്യ സേവനങ്ങളില്‍ രോഗികളുടെ അവകാശങ്ങളും ചുമതലകളും നിര്‍ണയിക്കുക, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ സേവനം നല്‍കുക എന്നീ വ്യവസ്ഥകളുമുണ്ട്.