കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ മുന്‍ നിയന്ത്രണങ്ങളിലേക്ക് മടങ്ങുമെന്ന് ഖത്തര്‍

അതോടൊപ്പം അധിക നിയന്ത്രണങ്ങള്‍ രാജ്യത്തുടനീളം നടപ്പാക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ്  കേസുകള്‍ വര്‍ദ്ധിച്ചാല്‍ മുന്‍  നിയന്ത്രണങ്ങളിലേക്ക് മടങ്ങുമെന്ന് ഖത്തര്‍


ദോഹ: കോവിഡ് പോസിറ്റീവ് കേസുകളും ചികിത്സക്കായി ആശുപത്രി പ്രവേശനത്തിന്റെയും എണ്ണം വരും ദിനങ്ങളില്‍ വര്‍ദ്ധിച്ചു വന്നാല്‍ മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങളിലേക്ക് മടങ്ങുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം അധിക നിയന്ത്രണങ്ങള്‍ രാജ്യത്തുടനീളം നടപ്പാക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇപ്പോള്‍ 200 മുതല്‍ 400 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യം ഇതിനകം തന്നെ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
പാര്‍ക്കുകള്‍ പോലുള്ള ഔട്ട്‌ഡോര്‍ വേദികളിലെ ഒത്തുചേരലുകള്‍ 15 ആളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. അതേസമയം ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ അഞ്ച് ആളുകളില്‍ കൂടരുതെന്നും നിശ്കര്‍ശിച്ചിട്ടുണ്ട്.