കൊൽക്കത്തക്കെതിരെ രാജസ്ഥാന് 134 റൺസ് വിജയലക്ഷ്യം.

കൊൽക്കത്തക്കെതിരെ രാജസ്ഥാന് 134 റൺസ് വിജയലക്ഷ്യം.


മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തക്കെതിരെ രാജസ്ഥാന് 134 റൺസ് വിജയലക്ഷ്യം.ആദ്യ ഓവറുകളിൽ തന്നെ രണ്ട് ഓപ്പണർമാരെയും ടീമിന് നഷ്ടമായി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത കരുതലോടെയാണ് കളിച്ചുതുടങ്ങിയത്. തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ ബൗളർമാർ ബാറ്റിങ് പവർപ്ലേയിൽ കാഴ്ചവെച്ചത്. അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ ശുഭ്മാൻ ഗിൽ റൺ ഔട്ടായി പുറത്തായി. ഗിൽ പുറത്താവുമ്പോൾ വെറും 24 റൺസാണ് കൊൽക്കത്തയ്ക്കുണ്ടായത്. 15 പന്തുകളിൽ നിന്നും 11 റൺസ് മാത്രമാണ് താരം നേടിയത്. ജോസ് ബട്ലറാണ് ഗില്ലിനെ പുറത്താക്കിയത്. ഗില്ലിന് ശേഷം രാഹുൽ ത്രിപതി ക്രീസിലെത്തി.

ബാറ്റിങ് പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 25 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. അധികം വൈകാതെ അപകടകാരിയായ നിതീഷ് റാണയുടെ വിക്കറ്റും രാജസ്ഥാൻ വീഴ്ത്തി. 25 പന്തുകളിൽ നിന്നും 22 റൺസെടുത്ത താരത്തെ സക്കറിയ സഞ്ജുവിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ 8.1 ഓവറിൽ 45 ന് രണ്ട് എന്ന നിലയിലായി കൊൽക്കത്ത

പിന്നീട് ക്രീസിലെത്തിയ സുനിൽ നരെയ്ൻ പെട്ടന്ന് തന്നെ മടങ്ങി. ഏഴുപന്തുകളിൽ നിന്നും ആറുറൺസെടുത്ത നരെയ്നിനെ ജയ്ദേവ് ഉനദ്കട്ട് പുറത്താക്കി. സിക്സടിക്കാൻ ശ്രമിച്ച നരെയ്നിനെ ഉജ്ജ്വലമായ ക്യാച്ചിലൂടെ ജയ്സ്വാൾ പുറത്താക്കി. നരെയ്ൻ പുറത്താവുമ്പോൾ 54 ന് മൂന്ന് എന്ന നിലയിലാണ് കൊൽക്കത്ത. തൊട്ടുപിന്നാലെ വന്ന നായകൻ ഒയിൻ മോർഗൻ ഒരു പന്ത് പോലും നേരിടാതെ റൺ ഔട്ടായി മടങ്ങിയത് കൊൽക്കത്തയ്ക്ക് ഇരട്ട പ്രഹരമായി.